LIFESTYLE

അഞ്ച് മിനിറ്റ് ഷവറിൽ കുളിച്ചപ്പോൾ ഇന്ത്യൻ യുവതിക്ക് കിട്ടിയത് ലക്ഷങ്ങളുടെ പിഴ! കാരണമുണ്ട്


ഓസ്‌ട്രേലിയയിൽ അഞ്ച് മിനിറ്റ് നേരം മാത്രം ഷവറിൽ കുളിച്ചതിന് ഇന്ത്യൻ യുവതിക്ക് ലഭിച്ചത് ലക്ഷങ്ങളുടെ പിഴ. കുളിക്കുന്നതിനിടെ ബാത്ത്റൂമിൽ നിന്ന് പുറത്തുവന്ന ചൂടുള്ള നീരാവി അപ്പാർട്മെന്റിലെ ഫയർ അലാം പ്രവർത്തിപ്പിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന് സർവീസ് ചാർജായി യുവതിക്ക് 1,800 ഓസ്‌ട്രേലിയൻ ഡോളറാണ് (ഏകദേശം 1.3 ലക്ഷം ഇന്ത്യൻ രൂപ) നൽകേണ്ടി വന്നത്. വാമിക എന്ന യുവതിക്കാണ് ഈ ദുരനുഭവം  ഉണ്ടായത്.സംഭവിച്ചത് എന്ത്?ഇൻസ്റ്റഗ്രാമിലൂടെയാണ് വാമിക തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയത്. തണുപ്പുള്ള കാലാവസ്ഥയായതിനാൽ കുളിക്കുമ്പോൾ ബാത്ത്റൂമിലെ എക്‌സ്‌ഹോസ്റ്റ് ഫാൻ ഓൺ ചെയ്തിരുന്നില്ലെന്ന് അവർ പറയുന്നു. വെറും അഞ്ച് മിനിറ്റ് നീണ്ട ഷവറിന് ശേഷം പുറത്തുവന്ന ഉടൻ തന്നെ കെട്ടിടത്തിലുടനീളം വലിയ ശബ്ദത്തിൽ ഫയർ അലാം മുഴങ്ങാൻ തുടങ്ങുകയായിരുന്നു.ആദ്യഘട്ടത്തിൽ ഫയർ ഡ്രില്ലിന്റെ ഭാഗമായാണ് അലാം മുഴങ്ങുന്നതെന്നാണ് യുവതി കരുതിയത്. എന്നാൽ കെട്ടിടത്തിന്റെ മാനേജർ ഇവരുടെ അപ്പാർട്മെന്റിലേക്ക് നേരിട്ടെത്തി. അപകടസമയത്ത് ആളുകളെ ഒഴിപ്പിക്കാൻ സഹായിക്കാൻ വന്നതാണെന്ന് കരുതിയപ്പോഴാണ് സ്വന്തം മുറിയിലെ ഷവർ സ്റ്റീം കാരണമാണ് അലാം ട്രിഗറായത് എന്നവർ പറയുന്നത്.ബാത്ത്റൂമിന് തൊട്ടടുത്ത് ഇത്തരത്തിൽ ഒരു ഫയർ ഡിറ്റക്ടർ സ്ഥാപിച്ചതിന്റെ യുക്തിയെ യുവതി ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് അലാം ലഭിച്ച് സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ അടിയന്തര പ്രതികരണച്ചെലവായി 1,800 ഓസ്‌ട്രേലിയൻ ഡോളറിന്റെ ബില്ല് യുവതിക്ക് ലഭിക്കുന്നത്.സമൂഹമാധ്യമത്തിൽ പുകയുന്ന തർക്കങ്ങൾ


Cinema ⏭️

Back to top button