NEWS
റീഏജന്റ് ക്ഷാമം: സർക്കാർ ആശുപത്രികളിൽ ലാബ് പരിശോധന പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം ∙ രോഗനിർണയത്തിന് ഉപയോഗിക്കുന്ന റീഏജന്റിന്റെ ക്ഷാമത്തെത്തുടർന്ന് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ലാബ് പരിശോധനകൾ പ്രതിസന്ധിയിലേക്ക്. വൃക്ക, കരൾ രോഗവുമായി ബന്ധപ്പെട്ട പരിശോധനകൾ ഏതാണ്ട് നിലച്ചു. കൊളസ്ട്രോൾ അനുബന്ധ രോഗങ്ങൾ കണ്ടെത്താനുള്ള ലിപിഡ് പ്രൊഫൈൽ പരിശോധനകളും മുടങ്ങി.കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) റീഏജന്റ് ലഭ്യമാക്കാത്തതാണു പ്രതിസന്ധിക്കു കാരണം. ഇവ വിതരണം ചെയ്യുന്ന കമ്പനികൾക്കുള്ള കുടിശിക വർധിച്ചതും ലഭ്യതയെ ബാധിച്ചതായി സൂചനയുണ്ട്. സ്റ്റോക് നിലവിലുള്ള ആശുപത്രികളിൽ മാത്രമാണ് ലാബ് പരിശോധന നടത്തുന്നത്. മറ്റിടങ്ങളിൽ രോഗികളെ സ്വകാര്യ ലാബുകളിലേക്ക് അയയ്ക്കുകയാണ്. പ്രതിസന്ധി തുടർന്നാൽ വരുംദിവസങ്ങളിൽ രക്തപരിശോധന ഉൾപ്പെടെ മുഴുവൻ ലാബ് പരിശോധനകളും നിലയ്ക്കാനാണു സാധ്യത.
Fashion ⏭️




