NEWS

അറ്റകുറ്റപ്പണിക്കിടെ വൈദ്യുതാഘാതം; കുറവിലങ്ങാട് ലൈൻമാന് ദാരുണാന്ത്യം


കുറവിലങ്ങാട് ∙ വൈദ്യുത തൂണിൽ അറ്റകുറ്റപ്പണിക്കിടെ വൈദ്യുതാഘാതം ഏറ്റ് താഴെ വീണ ലൈൻമാൻ മരിച്ചു. കുറവിലങ്ങാട് കെഎസ്ഇബി സെക്‌ഷനിലെ ലൈൻമാൻ കൂത്താട്ടുകുളം ഒലിയപ്പുറം ആലുങ്കൽ വീട്ടിൽ വിനോദ് ജോർജ് (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ തോട്ടുവ കാളിയാർതോട്ടം ഭാഗത്തായിരുന്നു അപകടം. ഷോക്കേറ്റു താഴെ വീണ വിനോദിനെ സഹപ്രവർത്തകർ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലും തുടർന്ന് തെള്ളകം സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി പ്രവാഹം എങ്ങനെ ഉണ്ടായി എന്നത് വ്യക്തമല്ല. കെഎസ്ഇബി അന്വേഷണം ആരംഭിച്ചു.


Fashion ⏭️

Back to top button