NEWS

‘നടന്നത് വലിയ കൊള്ള; ജയതിലകിന് മാത്രം പങ്കെന്ന് കരുതുന്നില്ല: മുട്ടിൽ മരംമുറിക്കേസിൽ ദുരൂഹത വർധിക്കുന്നു’


കൊല്ലം∙ മുട്ടിൽ മരം മുറി കേസിൽ ഓരോ ദിവസം കഴിയും തോറും ദുരൂഹത വർധിക്കുകയാണെന്ന് മന്ത്രി ഷിബു ബേബി ജോൺ. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വരും ദിവസങ്ങളിൽ ചർച്ചയുണ്ടാകുമെന്നും മന്ത്രി കൊല്ലത്ത് മാധ്യമങ്ങളോടു പറ‍ഞ്ഞു. ‘‘വിഷയത്തിൽ ഉചിതമായ തീരുമാനം സർക്കാർ സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഫോറസ്റ്റ് നിയമലംഘനം ഉണ്ടായിട്ടുണ്ട്. അവസരങ്ങൾ ഉപയോഗിച്ച് വലിയ കൊള്ളയാണ് നടന്നത്. എല്ലാത്തിലും അന്വേഷണം ഉണ്ടാകണം. വനം വെളുപ്പിക്കുക എന്നതല്ല, അവിടെയുള്ളവരെ മറയാക്കി തട്ടിപ്പ് നടന്നു. എ.ജയതിലകിന് മാത്രമാണ് പങ്കെന്ന് കരുതുന്നില്ല. ഒരു വ്യക്തിയുടെയും പേര് പറയാൻ ഉദ്ദേശിക്കുന്നില്ല. എല്ലാ തലത്തിലും അന്വേഷണം ഉണ്ടാകണം’’–  ഷിബു ബേബി ജോൺ പറഞ്ഞു. ‌മന്ത്രി ഒ.ജെ.ജനീഷിനെതിരായ പ്രതിഷേധങ്ങളോടും ഷിബു ബേബി ജോൺ പ്രതികരിച്ചു. കേന്ദ്രത്തിനെതിരെ പിണറായി വിജയനടക്കം സമരങ്ങൾ നടത്തിയിട്ടുണ്ടെന്നും അതിൽ ഭരണഘടന വിരുദ്ധമായി ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. ജനീഷിനോട് ആർക്കെങ്കിലും അസ്വസ്ഥത ഉണ്ടെങ്കിൽ അതിനെ ഇതുമായി കൂട്ടി കുഴയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Fashion ⏭️

Back to top button