LIFESTYLE

ഒരു  സ്‌പൂൺ ടൂത്ത്  പേസ്റ്റ്  എടുത്തോളൂ, പാറ്റയെയും പല്ലിയെയും ഈസിയായി തുരത്താം


പ്രതീകാത്മക ചിത്രം

മിക്കവാറും വീടുകളിലും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പാറ്റ ശല്യം. അടുക്കളയിലും വീടിന്റെ ഇരുണ്ട കോണുകളിലും മറ്റും കാണപ്പെടുകയും പെറ്റുപെരുകുകയും ചെയ്യുന്ന ഇവ ഭക്ഷ്യവിഷബാധ, ടൈഫോയ്‌ഡ്, കോളറ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. പാറ്റയെ തുരത്താൻ കെമിക്കലുകൾ ഉപയോഗിക്കുന്നതും ദോഷമായി ഭവിച്ചേക്കാം. അതിനാൽവീട്ടിൽതന്നെ പാറ്റ ശല്യത്തിന് പരിഹാരം കാണുന്നതാണ് ഉത്തമം. പാറ്റയെ തുരത്താൻ ഈ കൂട്ട് നിങ്ങളെ സഹായിക്കും.

ആവശ്യമായ സാധനങ്ങൾ


തേയിലപ്പൊടി – രണ്ട് ടീസ്‌പൂൺ
ടൂത്ത് പേസ്റ്റ് – ഒരു സ്‌പൂൺ
ബേക്കിംഗ് സോഡ – ഒരു സ്‌പൂൺ
ബേക്കിംഗ് പൗഡർ – ഒരു സ്‌പൂൺ

ഉപയോഗിക്കുന്ന വിധം

ഒരു പാത്രത്തിൽ മേൽപ്പറഞ്ഞ സാധനങ്ങളെടുത്ത് എല്ലാം നന്നായി കൂട്ടിയോജിപ്പിക്കണം. ശേഷം ഇവ ചെറിയ ഉരുളകളാക്കി പാറ്റ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിൽ നിക്ഷേപിക്കാം. ഇതിന്റെ മണം പല്ലികളെയും പാറ്റകളെയും ആകർഷിക്കും. എന്നാൽ അവയുടെ ദഹനനാളത്തെ ഈ മിശ്രിതം സാരമായി ബാധിക്കും.

വെള്ളത്തിൽ തേയിലയിട്ട് തിളപ്പിച്ചതിനുശേഷം അതിലേയ്ക്ക് ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ചേർത്തിളക്കി അരിച്ചെടുക്കാം. ഇത് ഒരു ‌സ്‌പ്രേ കുപ്പിയിലാക്കി പാറ്റ ധാരാളമായി കാണുന്നയിടങ്ങളിൽ സ്‌പ്രേ ചെയ്തുകൊടുക്കാം. ഇതും പാറ്റയെയും പല്ലിയെയും തുരത്താൻ ഫലപ്രദമാണ്.

English Summary

A homemade mixture of tea powder, toothpaste, baking soda, and baking powder is suggested as a way to control cockroaches. The ingredients can be mixed into small balls and placed where cockroaches appear. Alternatively, tea boiled with baking soda and baking powder can be strained and sprayed in infested areas.
RELATED TOPICS: പാറ്റ ശല്യം പരിഹാരം, COCKROACH CONTROL HOME, വീട്ടിൽ പാറ്റയെ തുരത്താൻ, COCKROACH REMEDY MALAYALAM, പാറ്റയെ തുരത്താനുള്ള മാർഗങ്ങൾ


News ⏭️

Back to top button