NEWS

38 വർഷം മുൻപൊരു ‘നല്ലൂർനാട് മണി ഹീസ്റ്റ്’; 2024 ൽ പിടിയിൽ; ഒടുവിൽ ശിക്ഷ


കൽപറ്റ ∙ 1988ൽ നല്ലൂർനാട് സഹകരണ ബാങ്കിൽ അതിക്രമിച്ചു കയറി 6 അംഗ സംഘം സ്വർണവും പണവും കവർന്ന കേസിൽ പ്രതി കൊല്ലം പള്ളിമുക്ക് സ്വദേശി അബ്ദുൽ സമദിനെ(76) 13 വർഷം തടവിനും 16000 രൂപ പിഴ അടയ്ക്കാനും അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി എൽ.ജയവന്ത് ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ 10 മാസം കൂടി തടവ് അനുഭവിക്കണം. കേസിൽ മറ്റു പ്രതികളായ സുബൈർ, സുരേഷ് ബാബു, ആലിക്കുട്ടി, നസീർ എന്നിവരെ പിടികൂടുകയും 1993ൽ ശിക്ഷിക്കുകയും ചെയ്തിരുന്നു. ഒളിവിലായിരുന്ന പ്രതി ഒ.കെ.ബാബു 2017ൽ കോടതിയിൽ കീഴടങ്ങി. അബ്ദുൽ സമദിനെ 2024 ഒക്‌ടോബറിലാണ് പൊലീസ് പിടികൂടുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് ഇയാൾ വിചാരണ നേരിട്ടത്. ഈ കേസിൽ 40 സാക്ഷികളെ വിസ്തരിക്കുകയും 166 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. 21 വസ്തു വകകൾ പിടിച്ചെടുത്ത് കോടതി മുൻപാകെ ഹാജരാക്കുകയും ചെയ്തു.


Fashion ⏭️

Back to top button