വീട്ടിലെ കാർപെറ്റും ചവിട്ടിയുമെല്ലാം പുതിയതുപോലെയാക്കാം, അടുക്കളയിലെ ഒരു പൊടി മാത്രം മതി

പ്രതീകാത്മകചിത്രം
സൂപ്പുകൾക്കും ചിക്കനടക്കം മാംസാഹാര വിഭവങ്ങൾക്കും അത്യാവശ്യമായി വേണ്ട ഒന്നാണ് കോൺസ്‌റ്റാർച്ച് അഥവാ ചോളപൊടി. ആഹാരസാധനങ്ങൾക്ക് രുചിനൽകുന്നതിൽ വലിയ കൈയുള്ള ചോളപൊടിയ്‌ക്ക് വീട് വൃത്തിയാക്കാനും നല്ലൊരു പങ്ക് വഹിക്കാനാകുമെന്ന് അറിയുമോ? വീട്ടിലെ കാർപെറ്റുകളിലും ചവിട്ടികളിലും ഉള്ള എത്രപഴയ പൊടിയും അകറ്റാൻ കോൺസ്റ്റാർച്ച് ഉപയോഗിക്കാം. അതെങ്ങനെയെന്ന് നോക്കാം.
ഈർപ്പവും എണ്ണമെഴുക്കും പിടിച്ചെടുക്കാൻ കോൺസ്‌റ്റാർച്ചിന് കഴിവുണ്ട്. കട്ടിയായ കറകൾ അകറ്റാൻ കഴിയില്ലെങ്കിലും ഒരുവിധം പൊടിയും അഴുക്കും ചോളപൊടിയ്‌ക്ക് പിടിച്ചെടുക്കാനാകും. കാർപെറ്റ് നനവില്ലാത്തതാണെന്ന് ആദ്യം ഉറപ്പുവരുത്തണം. ശേഷം ചെറുതായി ചോളപൊടി വിതറുക. 15 മിനിട്ട് മുതൽ അരമണിക്കൂർ വരെ സമയം ഇങ്ങനെ അത് കാർപെറ്റിൽ ഉണ്ടാകണം. ശേഷം വാക്വം ക്‌ളീനറുപയോഗിച്ച് മെല്ലെ പൊടി വലിച്ചെടുക്കുക. കോൺസ്റ്റാർച്ചിനൊപ്പം കാർപെറ്റിലെയോ ചവിട്ടിയിലെയോ പൊടി ഇല്ലാതാകുന്നത് കാണാം.
ഭക്ഷണസാധനങ്ങളിലും കോസ്‌മെറ്റിക് ഉൽപന്നങ്ങളിലും കോൺസ്റ്റാർച്ച് ചെയ്യുന്ന അതേ പ്രതിപ്രവർത്തനമാണ് കാർപെറ്റിലും ചെയ്യുന്നത്. ഇതിനൊപ്പം ബേക്കിംഗ്‌സോഡ കൂടി ചേർത്ത് ഉപയോഗിച്ചാൽ ദുർഗന്ധം അകന്ന് നല്ല മണവും ലഭിക്കും.
English Summary
Did you know that cornstarch, a great ingredient in flavoring foods, can also play a role in cleaning your home? Cornstarch can be used to remove even the most stubborn dust from your carpets and rugs.
Source link


