NEWS

ആശുപത്രിയിൽ ഓടിയെത്തി സൗദി മന്ത്രി: പൂർണ ശ്രദ്ധ വേണമെന്ന് രാജാവും കിരീടാവകാശിയും


റിയാദ്∙ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണങ്ങളിൽ പരുക്കേറ്റവരെ സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജൽ സന്ദർശിച്ചു. ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുഎഇയിൽ താമസിക്കുന്ന അധ്യാപിക ഉൾപ്പെടെയുള്ളവരാണ് സന്ദർശന വേളയിൽ മന്ത്രിയെ കണ്ടത്.റിയാദിലെ ആശുപത്രികൾ സന്ദർശിച്ച മന്ത്രി, രോഗികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും അവർക്ക് ലഭിക്കുന്ന ചികിത്സ പരിശോധിക്കുകയും ചെയ്തു. രോഗമുക്തി നേടുന്നത് വരെ ആവശ്യമായ എല്ലാ ചികിത്സയും പിന്തുണയും ഉറപ്പുനൽകിയതായി മന്ത്രി വ്യക്തമാക്കി.ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ ഇന്ത്യക്കാരൻ ഞായറാഴ്ച മരിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ടതായും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട സഹായം ചെയ്യുമെന്നും എംബസി അറിയിച്ചു. മറ്റ് പത്ത് ഇന്ത്യക്കാർക്കും പരുക്കേറ്റിട്ടുണ്ട്.


Fashion ⏭️

Back to top button