LIFESTYLE

പണിയെടുത്ത് പണം തരുന്ന കെട്ടിടങ്ങൾ! അന്ന് കുഞ്ഞിനെ നോക്കാൻ കോർപറേറ്റ് ജോലി ഉപേക്ഷിച്ചു; ഇന്ന് റെന്റൽ ബിസിനസിലൂടെ 21 ലക്ഷം വിറ്റുവരവ്


കുഞ്ഞിന്റെ പരിചരണത്തിനായി ഉയർന്ന ശമ്പളമുള്ള കോർപറേറ്റ് ജോലി ഉപേക്ഷിക്കേണ്ടി വന്നപ്പോൾ ഡൽഹി സ്വദേശിയായ സ്നിഗ്ധ ഒരു നിമിഷം പതറിയിരുന്നു. കുഞ്ഞിനുണ്ടായ ‘സെപറേഷൻ ആൻക്സൈറ്റി’ (വേർപിരിയൽ ഭയം) കാരണം ജോലിയിൽ തുടരാൻ കഴിയാത്ത അവസ്ഥ വന്നപ്പോഴാണ് സ്നിഗ്ധ 2023ൽ രാജിക്കത്ത് നൽകുന്നത്. എന്നാൽ, ആ അനിശ്ചിതത്വത്തിൽ നിന്ന് സ്വയം വഴി വെട്ടിത്തെളിച്ച അവർ ഇന്ന് വിജയകരമായ ഒരു ഹോംസ്റ്റേ സംരംഭത്തിന്റെ ഉടമയാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ 21 ലക്ഷം രൂപയുടെ വരുമാനമാണ് ഈ ബിസിനസിലൂടെ ഇവർ നേടിയെടുത്തത്.വഴികാട്ടിയത് കൃത്യമായ ആസൂത്രണംഹോസ്പിറ്റാലിറ്റി രംഗത്ത് മുൻപരിചയമൊന്നുമില്ലാതിരുന്ന സ്നിഗ്ധയ്ക്ക് സ്വന്തമായി ഒരു ബിസിനസ് പ്ലാൻ പോലും തുടക്കത്തിൽ ഉണ്ടായിരുന്നില്ല. മുൻപ് ഒരു എയർബിഎൻബിയിൽ താമസിച്ച അനുഭവം പോലും ഇല്ലാതിരുന്ന അവർ, സമയം കൂടുതൽ സ്വതന്ത്രമായി ഉപയോഗിക്കാനാവുന്ന ഒരു കരിയർ എന്ന നിലയിലാണ് ഷോർട്ട്-ടേം റെന്റൽ (കുറഞ്ഞ ദിവസത്തെ താമസം) ബിസിനസിനെക്കുറിച്ച് പഠിക്കാൻ തുടങ്ങിയത്.ഡൽഹിയിലെ ചില പ്രോപ്പർട്ടികൾ വാടകയ്ക്കെടുത്ത് എയർബിഎൻബിയിൽ ലിസ്റ്റ് ചെയ്തുകൊണ്ട് അവർ പുതിയ സംരംഭത്തിന് തുടക്കമിട്ടു. തുടക്ക ദിനത്തിൽ തന്നെ ആദ്യ ബുക്കിങ് ലഭിച്ചത് ബിസിനസിൽ ഉറച്ചുനിൽക്കാനുള്ള ആത്മവിശ്വാസം നൽകി. എന്താണ് ഷോർട്ട്-ടേം റെന്റൽ അഥവാ ഹോംസ്റ്റേ മാതൃക?പരമ്പരാഗതമായി വീടുകളോ ഫ്ലാറ്റുകളോ ഒരു വാടകക്കാരന് ദീർഘ മാസങ്ങളോ വർഷങ്ങളോ വാടകയ്ക്ക് കൊടുക്കുന്ന രീതിയിൽ നിന്ന് വേറിട്ടതാണ് ഈ ബിസിനസ് മോഡൽ. കുറഞ്ഞ ദിവസങ്ങളിലേക്ക് (ദിവസ വാടകയ്ക്ക്) വിനോദസഞ്ചാരികൾക്കോ ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർക്കോ താമസസൗകര്യം നൽകുകയാണ് ഇവിടെ ചെയ്യുന്നത്.


Cinema ⏭️

Back to top button