LIFESTYLE

ഞങ്ങൾ ആഗ്രഹിച്ചതെല്ലാമുണ്ട്; വീട്ടിലെത്തുന്നവർ ആദ്യം ചോദിക്കുന്നത് വീടിന്റെ പ്ലാൻ


തിരുവനന്തപുരത്താണ് ബാങ്ക് ഉദ്യോഗസ്ഥരായ ആനന്ദ്-ഷീന ദമ്പതികളുടെ പുതിയ വീട്. സമകാലിക ബോക്സ് ടൈപ്പ് എലവേഷനാണ് വീടിന്റെ പുറംകാഴ്ചയിലെ ആകർഷണം. പടിഞ്ഞാറ് ദർശനമായതിനാൽ ചൂട് കുറയ്ക്കാൻ ഡമ്മി വോൾ കൊടുത്തിട്ടുണ്ട്.സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, താഴെയും മുകളിലും രണ്ടു വീതം കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂംസ്, ബാൽക്കണി എന്നിവയാണ് 2600 ചതുരശ്രയടിയിൽ ഉൾകൊള്ളിച്ചത്.സെമി-ഓപൺ തീമിലാണ് ഇടങ്ങൾ ഒരുക്കിയത്. അതിനൊപ്പം ഡബിൾ ഹൈറ്റ് കൂടി വരുന്നതിനാൽ ഉള്ളിൽ നല്ല വിശാലത അനുഭവപ്പെടുന്നു. ഫോർമൽ ലിവിങ്ങിൽ ടിവി യൂണിറ്റ് നൽകി. ഒരുവശത്ത് ഫുൾ ലെങ്ത് ബേ വിൻഡോ ക്രമീകരിച്ചു. കുറഞ്ഞ ചെലവിൽ പരമാവധി സീറ്റിങ് ലഭിക്കാൻ ഇതിലൂടെ സാധിച്ചു.ഡൈനിങ് ഏരിയ ഡബിൾ ഹൈറ്റിലാണ്. വീട്ടിലെ രണ്ടുനിലകളെ കണക്ട് ചെയ്യുന്ന ഇടംകൂടിയാണിത്. ഇവിടെ ഡബിൾ ഹൈറ്റിൽ ഫിക്സഡ് ഗ്ലാസ് വിൻഡോ നൽകിയിട്ടുണ്ട്. ഇതുവഴി നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ഉള്ളിൽ നിറയുന്നു.ഡൈനിങ്ങിലേക്ക് തുറന്ന ഓപൺ കിച്ചൻ ഒരുക്കി. എൻട്രി പോയിന്റിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ നൽകി. പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. അനുബന്ധമായി വർക്കേരിയ ക്രമീകരിച്ചു.ഡൈനിങ് ഹാളിന്റെ എതിർഭിത്തിയിൽ മുഴുനീള സ്ലൈഡിങ് യുപിവിസി നൽകി. ഇത് തുറന്ന് പാറ്റിയോയിലേക്ക് കടക്കാം. ചുറ്റുമതിൽ ഉയർത്തികെട്ടി മുകളിൽ ഗ്രിൽസും ഗ്ലാസും ഇട്ട് സെറ്റ്ബാക് കൂടെ വീടിന്റെ ഭാഗമാക്കി മാറ്റിയെടുത്തു. ഇവിടെ കലാത്തിയ, ചെമ്പകം അടക്കമുള്ള ചെടികൾ ഹരിതാഭ നിറയ്ക്കുന്നു.


Source link

CINEMA

CINEMA

Back to top button