NEWS

വയനാട് ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; കാണാതായ 4 പേർക്കായി തിരച്ചിൽ തുടരുന്നു


മീനാക്ഷി ∙ വയനാട് കള്ളാടി തുരങ്കപ്പാതയ്ക്കു സമീപത്തുണ്ടായ മണ്ണിടിച്ചിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷി പുഴയോടു ചേർന്നുള്ള ഭാഗത്ത് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഇതോടെ മരണ സംഖ്യ നാലായി ഉയർന്നു. കാണാതായ നാല് പേർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. 4 സോണുകളായിട്ടാണ് തിരച്ചിൽ നടത്തുന്നത്. കഡാവർ നായ്ക്കളും തിരച്ചിലിനൊപ്പമുണ്ട്. തുരങ്കപ്പാത നിർമാണ സ്ഥലത്തുനിന്ന് 200 മീറ്റർ ചുറ്റളവിലാണ് മണ്ണിടിച്ചിലുണ്ടായത്. പത്തടിയോളം ഉയരത്തിൽ മീനാക്ഷി പാലത്തിനു സമീപം മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. താഴെയുള്ള ഇരുവശങ്ങൾ, പാലത്തിന്റെ മുകൾ ഭാഗം, മണ്ണിടിച്ചിലുണ്ടായ ഭാഗം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തിരച്ചിൽ. മണ്ണിനടിയിൽ ആളുകൾ അകപ്പെട്ടിട്ടുണ്ടോയെന്ന് അറിയാനായി സ്പോട് ലൊക്കേഷൻ ക്യാമറകളും ഉപയോഗിക്കുന്നുണ്ട്.


Source link

Back to top button