NEWS
നീറ്റ് പുനഃപരീക്ഷ: ഒഎംആർ ഷീറ്റും ഉത്തരം എഴുതിയതിന്റെ പകർപ്പും പുറത്തുവിട്ടു, പരാതി അറിയിക്കാൻ ഓരോ ചോദ്യത്തിനും 200 രൂപ

ന്യൂഡൽഹി ∙ നീറ്റ് പുനഃപരീക്ഷയുടെ ഒഎംആർ ഷീറ്റും ഉത്തരം എഴുതിയതിന്റെ പകർപ്പും പുറത്തുവിട്ട് നാഷണൽ ടെസ്റ്റിങ് ഏജൻസി. തെറ്റുകൾ ഉണ്ടെങ്കിൽ അവ ചോദ്യം ചെയ്യാനുമുള്ള അവസരം വിദ്യാർഥികൾക്ക് ഉണ്ടാകും. ഔദ്യോഗിക നീറ്റ് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് തങ്ങളുടെ ഒഎംആർ ഷീറ്റിന്റെ സ്കാൻ ചെയ്ത പകർപ്പും സിസ്റ്റം രേഖപ്പെടുത്തിയ ഉത്തരങ്ങളും പരിശോധിക്കാവുന്നതാണ്. കൂടാതെ, വിദ്യാർഥികൾ റജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്കും ഒഎംആർ ഷീറ്റിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. വിൻഡോ വഴി ജൂലൈ 15 രാവിലെ 11 മണി വരെ മാത്രമേ ഒഎംആർ ഉത്തരങ്ങളെ ചലഞ്ച് ചെയ്യാൻ സാധിക്കുകയുള്ളൂ. ചലഞ്ച് ചെയ്യുന്ന ഓരോ ഉത്തരത്തിനും 200 രൂപ വീതം പ്രോസസിങ് ഫീസ് ഓൺലൈനായി (ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിങ് വഴി) അടയ്ക്കേണ്ടതുണ്ട്. ഈ തുക പിന്നീട് തിരികെ ലഭിക്കില്ല. ഫീസ് അടയ്ക്കാത്തതോ അവസാന തീയതിക്ക് ശേഷം ലഭിക്കുന്നതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല. ∙ ചലഞ്ച് ചെയ്യുന്നതിനു മുൻപ് വെബ്സൈറ്റിൽ കാണിക്കുന്ന ഉത്തരങ്ങളും നിങ്ങളുടെ ഒഎംആർ ഷീറ്റിലെ അടയാളപ്പെടുത്തലുകളും കൃത്യമായി ഒത്തുനോക്കുക.
Fashion ⏭️


