SPORTS

‘വൈഭവ് എക്സ് ഫാക്ടർ’: ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തത് ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ നായകൻ


ചെസ്‌‌റ്റർ ലെ സ്ട്രീറ്റ് ∙ അയർലൻഡിനെതിരെയുള്ള ട്വന്റി20 പരമ്പരയിൽ കൗമാരതാരം വൈഭവ് സൂര്യവംശിയെ കളിപ്പിക്കാത്തതിനെതിരെ മുൻ ഇന്ത്യൻ നായകൻ രവി ശാസ്ത്രി. വൈഭവിന്റെ നിർഭയത്വവും യുവത്വത്തിന്റെ ആവേശവും ഇന്ത്യക്ക് ഓപ്പണിങ്ങിൽ വലിയ മുൻതൂക്കം നൽകുമെന്ന് രവി ശാസ്ത്രി പറഞ്ഞു.‘യാതൊരു സമ്മർദങ്ങളുമില്ലാതെ കളിക്കുന്ന വൈഭവ് ഒരു എക്സ് ഫാക്ടറാണ്. 15 വയസേ പ്രായമുള്ളു. യുവത്വത്തിന്റെ ആവേശവും ഊർജസ്വലതയുമുണ്ട്. യാതൊരു ഭയവുമില്ല. തുടക്കത്തിൽ 2-3 ഓവർ നന്നായി കളിച്ചാൽ, വൈഭവ് നൽകുന്ന തുടക്കം മധ്യനിരയ്ക്ക് മുതലെടുക്കാൻ സാധിക്കും. അതുകൊണ്ട് വൈഭവിന് ടീമിൽ സ്ഥാനം നൽകണം. എത്ര വേഗത്തിലാണോ അത്രയും നല്ലത്’ – ശാസ്ത്രി കൂട്ടിച്ചേർത്തു.


Source link

Back to top button