BUSINESS
20 പേർക്ക് തൊഴിൽ നൽകുന്ന 22കാരി; ഗായത്രിയുടെ മാസ വിറ്റുവരവ് 10 ലക്ഷം രൂപ, 30% ലാഭം, എംബിഎക്കാരിയുടെ തലവര മാറ്റിയത് ഒറ്റ ചോദ്യം

വിദ്യാർഥികൾ സംരംഭക മേഖലയെ ഉപയോഗപ്പെടുത്തണം എന്നത് ഇന്നു പൊതുവേ കേട്ടുവരുന്ന ആഹ്വാനമാണ്. പക്ഷേ, ചർച്ചകൾക്കപ്പുറം ഇവ പ്രായോഗികതലത്തിലെത്തുന്നതു അപൂർവം. എന്നാൽ, ചർച്ചയും പ്രസ്താവനകളുമല്ലാതെ വിജയകരമായി സ്വന്തം സംരംഭം നയിക്കുകയാണ് കുട്ടിക്കാനം മരിയൻ കോളജിലെ എംബിഎ വിദ്യാർഥിനി ഗായത്രി അനിൽകുമാർ. 19 വയസ്സിൽ കോട്ടയം മുണ്ടക്കയത്തിനടുത്ത് കരിനിലത്ത് തുടങ്ങിയ ഗൗരി ഗായത്രി കറി പൗഡേഴ്സ് ഇപ്പോൾ മാസം 10 ലക്ഷം രൂപ വിറ്റുവരവ് നേടുന്നു. 20 പേർക്ക് തൊഴിലും നൽകുന്നുണ്ട് ഈ ഇരുപത്തിരണ്ടുകാരി. കറിപൗഡർ നിർമാണം കറിപൗഡർ, കറിമിക്സുകൾ, കറിമസാല എന്നിവയാണ് നിർമിക്കുന്നത്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ഫിഷ്മസാല, ചിക്കൻമസാല, ഇറച്ചിമസാല, രസം പൊടി, സാമ്പാർ പൊടി തുടങ്ങി ഇരുപതിൽപരം ഇനങ്ങളുണ്ട്. ഫാക്ടറി തേനിയിലാണ്. പാക്കിങ്ങും വിൽപനയും മുണ്ടക്കയം കേന്ദ്രീകരിച്ചും.കേരളത്തിൽ എവിടെ നോക്കിയാലും കറിപൗഡർ സ്ഥാപനങ്ങളാണ്. അതിനിടയിൽ എങ്ങനെ പിടിച്ചു നിൽക്കും എന്ന ചോദ്യം സ്വാഭാവികം. തികച്ചും സാധാരണമായ ഒരു സംരംഭത്തെ വേറിട്ടതാക്കിയതിലാണ് ഗായത്രിയുടെ വിജയം. ഈ രംഗത്ത് ഏതാനും വർഷം കൊണ്ട് ഗായത്രി കയ്യടക്കിയ നേട്ടങ്ങൾ ആരേയും അത്ഭുതപ്പെടുത്തും. തുടക്കം 50,000 രൂപയിൽ50,000 രൂപ മുതൽമുടക്കി തുടങ്ങിയ സംരംഭത്തിൽ ഇപ്പോൾ പത്തുപേർ പ്രൊഡക്ഷൻ പ്ലാന്റിലും പത്തുപേർ പാക്കിങ്, സെയിൽസ് രംഗത്തും ജോലി ചെയ്യുന്നു. മൂന്നു വാനുകൾ ഉൾപ്പെടെ 50 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. പഠനത്തിൽ മിടുക്കിയായിരുന്ന ഗായത്രി 99% മാർക്കോടെയാണ് സിബിഎസ് സി സിലബസിൽ പ്ലസ്ടു പാസായത്. ബികോമിനു ചേരാൻ പിതാവ് ആവശ്യപ്പെട്ടെങ്കിലും ഗായത്രി തിരഞ്ഞെടുത്തതു ബിബിഎയും. കുട്ടിക്കാനം മരിയൻ കോളജിൽ ബിബിഎയ്ക്ക് പഠിക്കുമ്പോൾ അസൈൻമെന്റ് ആയി ഒരു പ്രോജക്ട് പ്ലാൻ ചെയ്യേണ്ടിവന്നു.
Travel ⏭️


