NEWS
എൻ.കെ.പ്രേമചന്ദ്രൻ എം.പി ടാൻസാനിയയിലേക്ക്

കൊല്ലം: ആഫ്രിക്കയിലെ ടാൻസാനിയയിലെ അരുഷായിൽ 5 മുതൽ 9 വരെ നടക്കുന്ന 153-ാമത് ഇന്റർ പാർലമെന്ററി യൂണിയനിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രതിനിധിയായി എൻ.കെ.പ്രേമചന്ദ്രൻ എം.പി പങ്കെടുക്കും. ലോക്സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി ആകെ ഒൻപത് പാർലമെന്റ് അംഗങ്ങളാണ് പ്രതിനിധി സംഘത്തിലുള്ളത്. രാജ്യസഭാ ഡെപ്യുട്ടി ചെയർമാൻ ഹർനീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഏഴ് ലോക് സഭാംഗങ്ങളും രണ്ട് രാജ്യസഭാംഗങ്ങളുമാണുള്ളത്. ഇന്ന് മുംബയിൽ നിന്ന് യാത്ര തിരിക്കും. 12ന് ഡൽഹിയിൽ തിരിച്ചെത്തും. ലോകത്തെ 147 രാജ്യങ്ങളിൽ നിന്നായി 2000 ഓളം പ്രതിനിധികൾ ആഗോള പാർലമെന്ററി സമ്മേളനത്തിൽ പങ്കെടുക്കും.




