AUTO

ഡിസി 100 കോടി ക്ലബ്ബിൽ; ലോകേഷിനും അനിരുദ്ധിനും അരുൺ മാതേശ്വരനും ബിഎംഡബ്ല്യു കാറുകൾ സമ്മാനിച്ച് കലാനിധി മാരൻ


തമിഴ് ചിത്രം ഡിസി ബോക്‌സ് ഓഫീസിൽ 100 കോടി കളക്ഷൻ നേടി വൻ വിജയമായതിന് പിന്നാലെ, ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ആഡംബര സമ്മാനവുമായി നിർമാതാവ് കലാനിധി മാരൻ. സൺ പിക്ചേഴ്സ് കലാനിധി മാരൻ, ചിത്രത്തിലെ നായകനായ ലോകേഷ് കനകരാജ്, സംവിധായകൻ അരുൺ മാതേശ്വരൻ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർക്കാണ് ബിഎംഡബ്ല്യു കാറുകൾ സമ്മാനിച്ചത്. മൂന്ന് കാറുകൾക്കുമായി ഏകദേശം 1.5 കോടിയിലധികം രൂപയാണ് നിർമാതാവ് ചെലവഴിച്ചത് എന്നാണ് റിപ്പോർട്ടുകൾ.ബിഎംഡബ്ല്യുവിന്റെ ഓൾ-ഇലക്ട്രിക് എസ്‌യുവിയായ iX1, പെട്രോൾ മോഡലായ X1 എന്നിവയാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. ഇതിൽ ഏതു വാഹനം ആർക്കാണ് നൽകിയത് എന്ന് വ്യക്തമല്ല. ബിഎംഡബ്ല്യു iX1-ന് ഏകദേശം 49 ലക്ഷം മുതൽ 55 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. 66.4 kWh ബാറ്ററി ഉപയോഗിക്കുന്ന വാഹനത്തിന് ഒറ്റ ചാർജിൽ മികച്ച റേഞ്ച് ലഭിക്കും. 1.5 ലീറ്റർ പെട്രോൾ എൻജിൻ കരുത്തേകുന്ന X1 മോഡലിന് 156 PS കരുത്തും 230 Nm ടോർക്കുമുണ്ട്. മണിക്കൂറിൽ 206 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗം.


Sports ⏭️

Back to top button