NEWS
ഹാജര്‍ ബുക്ക് കീറി നശിപ്പിച്ച ചെമ്പഴന്തി ഉദയനെ പുറത്താക്കണം; കോര്പ്പറേഷന് സെക്രട്ടറിക്ക് മുന്നില്‍ യുഡിഎഫ്

തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് – ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷം
കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറ്റന്റന്‍സ് രജിസ്റ്റര്‍ കീറി കളഞ്ഞ കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയനെതിരെ നടപടിയെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
ഈ കൗണ്‍സില്‍ കാലാവധിയിലെ അംഗങ്ങളുടെ ഒപ്പുള്ള രജിസ്റ്റര്‍ ആണ് ബലംപ്രയോഗിച്ച് തട്ടിപ്പറിച്ച് ചെമ്പഴന്തി ഉദയന്‍ കീറി കളഞ്ഞത്.
ഇതോടെ സുഗതനെ സംരക്ഷിക്കാനുള്ള നടപടികളുമായി മേയറുടെ അനുവാദത്തോടെ ഭരണകക്ഷി മുന്നോട്ടു പോവുകയാണെന്ന് തെളിഞ്ഞതായും യുഡിഎഫ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍ അഡ്വ കെഎസ് ശബരീനാഥന് ആരോപിച്ചു.
Source link
NEWS


