പ്രാർത്ഥന ഇന്ദ്രജിത്തിന്റെ നോറ ഫത്തേഹി ഡാൻസ് കവർ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

പ്രാർത്ഥന ഇന്ദ്രജിത്ത്
സൂപ്പർതാരം രജനികാന്തിന്റെ ‘ജയിലർ 2’ എന്ന ചിത്രത്തിലെ നോറ ഫത്തേഹിയുടെ ‘ബിൻഡാസ്’ എന്ന ഹിറ്റ് ഗാനത്തിന് തകർപ്പൻ ചുവടുകളുമായി എത്തിയിരിക്കുകയാണ് നടൻ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന. അതീവ സുന്ദരിയായ ലുക്കിലുള്ള പ്രാർത്ഥനയുടെ ഈ ഡാൻസ് വീഡിയോ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വലിയ തോതിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. വീഡിയോയ്ക്ക് താഴെ എസ്തർ അനിൽ, അന്ന ബെൻ തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെടെയുള്ളവർ അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. ‘എനിക്ക് ഉള്ളിലെ നോറ ഫത്തേഹിയെ പുറത്തെടുത്തപ്പോൾ’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് താരം തന്റെ നൃത്തപ്രകടനം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
നൃത്തത്തിന് പുറമെ മികച്ചൊരു ഗായിക കൂടിയാണ് പ്രാർത്ഥന ഇന്ദ്രജിത്ത് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. 2018-ൽ റിലീസായ ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ’ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് പ്രാർത്ഥന പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നത്. തുടർന്ന് ‘ഹെലൻ’, ‘കുട്ടൻപിള്ളയുടെ ശിവരാത്രി’, ‘ഓ ബേബി’ തുടങ്ങിയ സിനിമകളിലും താരം തന്റെ ശബ്ദം നൽകി. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ‘എമ്പുരാൻ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തീം സോംഗ് ആലപിച്ചതും പ്രാർത്ഥനയായിരുന്നു. കൂടാതെ, ഗായകൻ വരുൺ ജോണിനൊപ്പം ചേർന്ന് പുറത്തിറക്കിയ ‘വിത്ത്/ ഔട്ട് യു’ എന്ന മ്യൂസിക് വീഡിയോയും വലിയ ജനശ്രദ്ധ നേടിയിരുന്നു.
English Summary
Actor Indrajith’s daughter, Prarthana Indrajith, is trending on Instagram for her dance performance to Nora Fatehi’s ‘Bindass’ song from Rajinikanth’s upcoming film ‘Jailer 2’. Her glamorous dance moves have garnered significant attention, including comments from fellow celebrities. Prarthana is also an established singer, having lent her vocals to several Malayalam film songs and music videos.
RELATED TOPICS: PRARTHANA INDRAJITH, PRARTHANA INDRAJITH DANCE VIDEO, PRARTHANA INDRAJITH INSTAGRAM VIDEO




