CINEMA

ഷാജി കൈലാസ് സംവിധാനത്തിൽ ജഗൻ; ചിത്രീകരണം തുടങ്ങി, സുരാജ് ജോയിൻ ചെയ്തു

ചിരിയുടെ മാലപ്പടക്കം തീർക്കാൻ സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ഒരു സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിലെയും കുടുംബപശ്ചാത്തലത്തിലെയും രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കി തികച്ചും സ്വാഭാവികമായ ശൈലിയിലാണ് ഈ ചിത്രം ഒരുക്കുന്നത്.

ദിലീപിനെ നായകനാക്കി ഒരുക്കിയ ‘നീക്കം’ എന്ന ത്രില്ലർ ചിത്രത്തിന് ശേഷം ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ രണ്ടാമത്തെ ചിത്രം പ്രേക്ഷകർക്ക് ഒരേസമയം പൊട്ടിച്ചിരിയും ചിന്തയും സമ്മാനിക്കുന്ന ഒന്നായിരിക്കും. പ്രകാശൻ എന്ന കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തിൽ എത്തുന്നത്. വിനയ് ഫോർട്ട്, മഞ്ജു പിള്ള, ദേവരാജ് (വാഴ ഫെയിം), അനഘ നാരായണൻ, നോബി, നന്ദുലാൽ, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ടിസ് തോമസ്, തെസ്‌നി ഖാൻ, കൃഷ്ണ പ്രഭ, വൃന്ദ മേനോൻ, ഹരീഷ് (ഉയിർ ഫെയിം), സുനിൽ കുമാർ, ഉണ്ണി നായർ, അനൂപ് തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

‘നീക്ക’ത്തിന്റെ തിരക്കഥ രചിച്ച വിബിൻ ബാലചന്ദ്രൻ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടിയും തൂലിക ചലിപ്പിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രസംയോജനം നിർവഹിക്കുന്നത് സൂരജ് ഇ.എസാണ്. ഇലക്‌ട്രോണിക്സ് കിളി ആണ് സംഗീത സംവിധാനം. എൻ.എസ്. രതീഷ് പ്രൊജക്റ്റ് ഡിസൈനറായും മകേഷ് മോഹൻ കലാസംവിധായകനായും പ്രവർത്തിക്കുന്നു. ജയൻ പൂങ്കുളം മേക്കപ്പും വെങ്കി വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ശ്രീകുമാർ ചെന്നിത്തലയാണ് പ്രൊഡക്ഷൻ കൺട്രോളർ. വൗ സിനിമാസും വിലാസിനി സിനിമാസും ചേർന്ന് സന്തോഷ് ത്രിവിക്രമനും സുരാജ് വെഞ്ഞാറമൂടും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പി.ആർ.ഒ: വാഴൂർ ജോസ്, ഐശ്വര്യ രാജ്.

Business ⏭️

Back to top button