NEWS

ഇന്ത്യൻ തീരങ്ങളിൽ കഴിഞ്ഞ വർഷം അടിഞ്ഞുകൂടിയ കടൽജീവികൾ ഇവയാണ്

കൊച്ചി: 2024-25 കാലയളവിൽ ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ 161 സമുദ്ര സസ്തനികൾ ചത്തടിഞ്ഞതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) പുതിയ പഠനം വ്യക്തമാക്കുന്നു. ഇത്തരത്തിൽ കരയ്ക്കടിഞ്ഞ ജീവികളിൽ ഭൂരിഭാഗവും ഡോൾഫിനുകളാണ്. ഡോൾഫിനുകളും തിമിംഗലങ്ങളും അടക്കമുള്ള സമുദ്ര സസ്തനികൾ പതിവായി തീരണയുന്ന മേഖലകൾ കണ്ടെത്തി, അവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായുള്ള നടപടികൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പഠനം നടത്തിയത്. പ്രമുഖ ശാസ്ത്രജ്ഞനായ ഡോ. രതീഷ് കുമാർ രവീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ഈ ഗവേഷണ പ്രവർത്തനങ്ങളിൽ സി.എം.എഫ്.ആർ.ഐയുടെ വിവിധ കേന്ദ്രങ്ങളിലെ വിദഗ്ധരും പരിശീലനം സിദ്ധിച്ച വളണ്ടിയർമാരും ഒത്തുചേർന്ന് വിവരങ്ങൾ ശേഖരിച്ചു. സി.എം.എഫ്.ആർ.ഐ സംഘടിപ്പിച്ച അന്താരാഷ്ട്ര സമുദ്ര സിമ്പോസിയത്തിലാണ് ഈ കണ്ടെത്തലുകൾ അവതരിപ്പിച്ചത്.

ട്രെവർ പ്ലാറ്റ് സയൻസ് ഫൗണ്ടേഷൻ, കുസാറ്റ് കെമിക്കൽ ഓഷ്യനോഗ്രഫി വിഭാഗം, സി.എം.എഫ്.ആർ.ഐ, മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ത്രിദിന സിമ്പോസിയം ഇന്ന് ഔദ്യോഗികമായി സമാപിക്കും.

Sports ⏭️

Read News ⏭️

Back to top button