NEWS
സംസ്ഥാനത്തിന്റെ കടമെടുപ്പ് 1000 കോടിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആയിരം കോടി രൂപ വായ്പയെടുക്കാൻ തീരുമാനിച്ചു. മുംബൈയിലെ റിസർവ് ബാങ്ക് ഓഫീസിൽ വെച്ച് ഒമ്പതാം തീയതിയായിരിക്കും കടപ്പത്രങ്ങളുടെ ലേല നടപടികൾ നടക്കുക. സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള അടിയന്തര ചെലവുകൾ നിറവേറ്റുന്നതിനായാണ് സർക്കാർ ഇത്രയും തുക കടമെടുക്കുന്നത്.




