സുമംഗലദേവി: ഹെഡ്മിസ്ട്രസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എസ് ആർ ക്രിയേഷൻസിന്റെ ബാനറിൽ സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥ രചിച്ച് സംവിധാനം നിർവഹിക്കുന്ന ‘ഹെഡ്മിസ്ട്രസ് സുമംഗലദേവി’ എന്ന ചലച്ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ഉണ്ണിരാജ പ്രകാശനം ചെയ്തു. മലയാള സിനിമയിലെ മുൻനിര താരം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഉണ്ണി രാജ, നിർമ്മൽ പാലാഴി, വിനോദ് കോവൂർ, രമേശ് കാപ്പാട്, സുരേഷ് മഞ്ഞപ്പാലം, ഗംഗൻവി നായർ, റോയ് പുനലൂർ, റീന, കൃഷ്ണ, രത്‌നകല, നിധിഷ, ബീന എന്നിവർക്കൊപ്പം ഒരുപിടി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
ഒരു അപ്പർ പ്രൈമറി സ്കൂളിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന രസകരമായ സംഭവവികാസങ്ങളും, അവിടെ ഹെഡ്മിസ്ട്രസ് നേരിടേണ്ടി വരുന്ന ജീവിതാനുഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡിസംബറിൽ കോഴിക്കോട് വെച്ച് ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് അഷറഫ് പാലാഴിയാണ്. ഗിരീഷ് ആമ്പ്രയുടെ വരികൾക്ക് കമൽനാഥ് പയ്യന്നൂർ സംഗീതം നൽകുന്നു. രൂപേഷ് വെങ്ങളം പ്രൊഡക്ഷൻ കൺട്രോളറാകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ നിജബുദീൻ റാവുത്തറും പി. എച്ച് താഹയുമാണ്. പി. ആർ. ഒ – എ. എസ്. ദിനേശ്.




