NEWS
കേരള സർവകലാശാല പ്രാക്ടിക്കൽ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

അഞ്ചാം സെമസ്റ്റർ ബി.കോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ സെപ്തംബർ മാസത്തിൽ നടന്ന പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 10-ാം തീയതി അതത് പരീക്ഷാകേന്ദ്രങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്നതാണ്.
ഫെബ്രുവരി മാസത്തിൽ നടന്ന രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പരീക്ഷയുടെ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണ്ണയത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾ, തങ്ങളുടെ തിരിച്ചറിയൽ കാർഡും ഹാൾ ടിക്കറ്റും സഹിതം 12-ാം തീയതി വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ സർവ്വകലാശാലയിലെ റീവാല്യൂവേഷൻ വിഭാഗത്തിൽ നേരിട്ടെത്തി റിപ്പോർട്ട് ചെയ്യേണ്ടതാണ്.




