NEWS

റിയാദിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദി വ്യോമസേന തകർത്തു

റിയാദ്∙ സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിനെ ലക്ഷ്യം വെച്ച് ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണശ്രമം സൈന്യം പരാജയപ്പെടുത്തി. ഇന്ന് വൈകുന്നേരത്തോടെ വിക്ഷേപിച്ച മൂന്ന് ക്രൂയിസ് മിസൈലുകളെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർക്കുകയായിരുന്നു.

തങ്ങൾ ലക്ഷ്യമിട്ട ഇടങ്ങളിൽ എത്തുന്നതിന് മുൻപ് തന്നെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകളെ ആകാശത്തുവെച്ചുതന്നെ നിർവീര്യമാക്കാൻ സാധിച്ചതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി.

Fashion ⏭️

Back to top button