NEWS

പ്രഭാതനടത്തത്തിനിടെ കുഴഞ്ഞുവീണ മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ

ന്യൂഡൽഹി∙ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഭാതസവാരിയിൽ ഏർപ്പെട്ടിരിക്കവെയാണ് അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീണത്. തുടർന്ന് അദ്ദേഹത്തെ അടിയന്തര ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും അധികൃതർ പങ്കുവെച്ചിട്ടില്ല.

എഴുപത്തിയഞ്ചു വയസ്സുള്ള ജഗ്ദീപ് ധൻകർ എയിംസിലെ കാർഡിയോ–ന്യൂറോ വിഭാഗത്തിൽ വിദഗ്ധ നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന വിവരം. കുഴഞ്ഞുവീണ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ വസതിയിലേക്ക് എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ എയിംസിലെ ഡോക്ടർ സന്ദീപ് സേത്തിന്റെ നേതൃത്വത്തിലുള്ള സംഘവും ഐഎൽബിഎസ് മെഡിക്കൽ ടീമും അദ്ദേഹത്തിന്റെ വസതിയിലെത്തി പരിശോധനകൾ നടത്തി. എന്നാൽ ആരോഗ്യനിലയിൽ ആശങ്ക നിലനിൽക്കുന്നതിനാൽ തുടർചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

Fashion ⏭️

Back to top button