HEALTH
അവയവദാതാവിന്റെ വ്യക്തിത്വമോ ഓർമകളോ, ഹൃദയമാറ്റത്തിലൂടെ മറ്റൊരാളിലേക്ക് കൈമാറുമോ?

ഇന്ന് ലോക അവയവദാന ദിനം(World Organ Donation Day). അവയവദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ആഗോളതലത്തിൽ അവബോധം വളർത്തുന്നതിനും, ദാതാക്കളെയും അവരുടെ കുടുംബങ്ങളെയും ആദരിക്കുന്നതിനും, അവയവ ദാനത്തിനുള്ള പ്രതിജ്ഞയിൽ ഒപ്പുവെക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എല്ലാ വർഷവും ഓഗസ്റ്റ് 13-ന് ലോക അവയവദാന ദിനമായി ആചരിക്കുന്നത്. അവയവദാനവുമായി ബന്ധപ്പെട്ടുള്ള ചില പ്രധാനപ്പെട്ട കാര്യങ്ങളറിയാം.ഏതൊക്കെ അവയവങ്ങൾ മാറ്റിവയ്ക്കാൻ പറ്റും?പ്രധാനമായും വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, പാൻക്രിയാസ്, ചെറുകുടൽ എന്നിവ മാറ്റിവയ്ക്കാൻ കഴിയും. കൂടാതെ കോർണിയ, ത്വക്ക്, അസ്ഥി, ഹൃദയവാൽവ്, ടെൻഡോൺ തുടങ്ങിയ ടിഷ്യൂകളും ദാനം ചെയ്യാനും മാറ്റിവയ്ക്കാനും കഴിയും.ജീവിച്ചിരിക്കുന്ന ഒരാൾക്ക് സാധാരണയായി ഒരു വൃക്കയോ കരളിന്റെ ഒരു ഭാഗമോ ദാനം ചെയ്യാം. മരിച്ചശേഷം ഹൃദയം, രണ്ട് ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ തുടങ്ങിയ പല അവയവങ്ങളും ദാനം ചെയ്യാൻ സാധിക്കും.അവയവമാറ്റത്തിനുശേഷം ജീവിതത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം? അവയവമാറ്റത്തിനുശേഷം ജീവിതം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് ലക്ഷ്യം. എന്നാൽ ആന്റി-റിജക്ഷൻ മരുന്നുകൾ (immunosuppressants) കൃത്യമായി കഴിക്കുക എന്നത് ജീവിതകാലം മുഴുവൻ പ്രധാനമാണ്.അതിനുശേഷമുള്ള ജീവിതരീതിയിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? അതിനുശേഷം ലഘുവായ വ്യായാമങ്ങളിലേർപ്പെടാം. തുടക്കത്തിൽ നടത്തം പോലുള്ളവയാണ് നല്ലത്. അതുകഴിഞ്ഞ് പേശീബലം വർദ്ധിപ്പിക്കുന്ന വ്യായാമം, എയ്റോബിക് വ്യായാമം എന്നിവയും ഉൾപ്പെടുത്താം. ആരോഗ്യസ്ഥിതി സ്ഥിരമാണെങ്കിൽ സാധാരണമായി ലൈംഗികജീവിതത്തിലേക്ക് മടങ്ങാം. ചില ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു അതിന്റെ കൃത്യമായ സമയം. അവയവം മാറ്റിവെയ്ക്കൽ കഴിഞ്ഞ് ശരീരം സ്ഥിരത കൈവരിക്കുകയും ഗ്രാഫ്റ്റ് ഫംഗ്ഷൻ നല്ല നിലയിൽ തുടരുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഗർഭധാരണം ആലോചിക്കേണ്ടത്. പലപ്പോഴും ഏകദേശം 1-2 വർഷം കാത്തിരിക്കാൻ നിർദേശിക്കാറുണ്ട്. ചില ആന്റി-റിജക്ഷൻ മരുന്നുകൾ ഗർഭധാരണത്തിന് അനുയോജ്യമല്ലാത്തതിനാൽ, ചില മരുന്നുകൾ മാറ്റേണ്ടിവരാം. അത് ഡോക്ടറാണ് നിർദേശിക്കുന്നത്.
Cinema ⏭️


