NEWS

റോഡ് മുറിച്ചു കടക്കുന്നതിനെ ഇരുചക്ര വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു


പനമരം (വയനാട്) ∙ റോഡ് മുറിച്ചു കടക്കുന്നതിനെ ഇരുചക്ര വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കരണി പടാരിക്കുന്ന് ഒണ്ടംമ്പെട്ടി ശ്രീജിത്തിന്റെ ഭാര്യ സി.ഡി. ദിനൂപ (31) ആണ് മരിച്ചത്. കരിമ്പുമ്മലിലെ ബൈക്ക് ഷോറൂമിലെ ജീവനക്കാരിയാണ്. ബുധനാഴ്ച വൈകിട്ട് 6.15 ഓടെ പനമരം കരിമ്പുമ്മലിലെ ഷോറൂമിന് മുന്നിൽ ബസിൽ കയറാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരുചക്ര വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരിച്ചു.


Fashion ⏭️

Back to top button