HEALTH
മുടിവളർച്ച മുതൽ നല്ല ഉറക്കം വരെ: മത്തനോളം ഗുണം നൽകുന്ന മത്തങ്ങക്കുരു

മത്തങ്ങ ഉപയോഗിച്ച് കറി, സൂപ്പ്, പായസം, ഡെസേർട്ട് തുടങ്ങി പല വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ മത്തങ്ങ മുറിച്ച് ഉപയോഗിക്കുമ്പോൾ അതിലെ കുരു പലപ്പോഴും ചവറ്റുകുട്ടയിലേക്കാണ് പോകുന്നത്. ഇങ്ങനെ കളയുന്ന ഈ ചെറിയ കുരുവിലാണ് പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, മഗ്‌നീഷ്യം, സിങ്ക്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ നിരവധി പോഷകങ്ങൾ ഒളിഞ്ഞിരിക്കുന്നത്.വറുത്ത് ലഘുഭക്ഷണമായി കഴിക്കാനും സാലഡിലും തൈരിലും സൂപ്പിലും ചേർക്കാനും എളുപ്പമാണ് മത്തങ്ങക്കുരു. മുടിയുടെ ആരോഗ്യം മുതൽ നല്ല ഉറക്കം വരെയുള്ള ചില കാര്യങ്ങളിൽ ഇതിലെ പോഷകങ്ങൾ സഹായകരമാകാം.മത്തങ്ങക്കുരുവിൽ പ്രോട്ടീൻ, നാരുകൾ, അപൂരിത കൊഴുപ്പുകൾ എന്നിവയ്ക്കൊപ്പം മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം, കാൽസ്യം, സെലിനിയം, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് കലോറി കൂടുതലുള്ള ഭക്ഷണമായതിനാൽ അളവ് ശ്രദ്ധിച്ച് കഴിക്കുന്നതാണ് നല്ലത്.മത്തങ്ങക്കുരുവിന്റെ 7 ആരോഗ്യഗുണങ്ങൾഹൃദയാരോഗ്യം സംരക്ഷിക്കുന്നു ആരോഗ്യകരമായ കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ മത്തങ്ങക്കുരു സമീകൃതാഹാരത്തിന്റെ ഭാഗമായി ഉൾപ്പെടുത്താം. രക്തത്തിലെ കൊളസ്‌ട്രോൾ, പഞ്ചസാര എന്നിവ നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായകരമായ പോഷകങ്ങൾ ഇതിലുണ്ട്.നല്ല ഉറക്കത്തിന് സഹായിക്കുന്നു മഗ്‌നീഷ്യവും ട്രിപ്‌റ്റോഫാനും അടങ്ങിയതിനാൽ വൈകുന്നേരത്തെ ലഘുഭക്ഷണത്തിന്റെ ഭാഗമായി ചെറിയ അളവിൽ മത്തങ്ങക്കുരു ഉൾപ്പെടുത്താം. ഇത് നല്ല ഉറക്കത്തിന് സഹായിക്കുമെങ്കിലും ഉറക്കപ്രശ്‌നങ്ങൾക്കുള്ള മരുന്നായി ഇതിനെ കാണരുത്.
Cinema ⏭️


