HEALTH

ചോറ്റുപാത്രം എത്രകഴുകിയാലും അടപ്പിനുള്ളിൽ കറുത്ത പാട്; മുന്നറിയിപ്പുമായി മൈക്രോബയോളജിസ്റ്റ്‌


നിങ്ങളുടെയോ നിങ്ങളുടെ കുട്ടികളുടെയോ ചോറ്റുപാത്രത്തിന്റെയോ വാട്ടർ ബോട്ടിലിന്റെയോ ഒക്കെ അടപ്പിനുള്ളിൽ കറുത്ത പാടുകൾ കണ്ടിട്ടുണ്ടോ? ‘ഓ, ഇതൊക്കെ എന്ത് ചെയ്യാൻ!’ എന്ന് കരുതി പലപ്പോഴും നമ്മളത് അവഗണിക്കാറാണ് പതിവ്. എന്നാൽ, കാഴ്ചയിൽ നിസ്സാരമെന്ന് തോന്നുന്ന ഈ കറുത്ത പാടുകൾ നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം അപകടകരമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ദുബായിൽ മൈക്രോബയോളജിസ്റ്റായ നീതു സുരേഷ്‌കുമാർ. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നീതു ഈ വിവരങ്ങൾ പങ്കുവെച്ചത്.എന്താണ് ഈ കറുത്ത പാടുകൾ?ചില ചോറ്റുപാത്രത്തിന്റെ അടപ്പിലെ (പ്രത്യേകിച്ച് പ്ലാസ്റ്റിക്ക്) റബ്ബർ വാഷറുകൾക്ക് (Rubber Gaskets) അടിയിൽ കാണുന്ന കറുത്ത പാടുകൾ യഥാർത്ഥത്തിൽ പൂപ്പൽ (Mould/Fungus) ആണ്. ഭക്ഷണ അവശിഷ്ടങ്ങളും ഈർപ്പവും ഒത്തുചേരുന്ന ചൂടുള്ള അന്തരീക്ഷത്തിലാണ് ഇവ വളരുന്നത്. വായുസഞ്ചാരമില്ലാത്ത ഇത്തരം ഇടങ്ങൾ പൂപ്പലുകൾക്ക് വളരാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമൊരുക്കുന്നു.”ഒരു മൈക്രോബയോളജിസ്റ്റ് എന്ന നിലയിൽ എനിക്ക് പറയാനുള്ളത്, ഇവ നിങ്ങളുടെ ഭക്ഷണത്തെ വിഷലിപ്തമാക്കാം എന്നാണ്. കൃത്യമായി വൃത്തിയാക്കാതെ വീണ്ടും വീണ്ടും ഈ പാത്രം ഉപയോഗിക്കുമ്പോൾ, പൂപ്പലിന്റെ വിത്തുകൾ (Spores) ഭക്ഷണത്തിലേക്ക് പടരും,” അവർ പറയുന്നു.ആരോഗ്യത്തെ എങ്ങനെ ബാധിക്കും?തുടർച്ചയായി ഇത്തരം പാത്രങ്ങളിൽ ഭക്ഷണം കഴിക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ദഹനസംബന്ധമായ പ്രശ്നങ്ങൾ, വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവയ്ക്ക് കാരണമാകാം. ശ്വാസതടസ്സം, തുമ്മൽ, ചർമ്മത്തിലുണ്ടാകുന്ന അലർജികൾ എന്നിവയ്ക്കും കാരണമാകാം.


Source link

Back to top button