HEALTH
വിട്ടുമാറാത്ത ക്ഷീണവും അസഹനീയമായ തണുപ്പും; ശരീരത്തിൽ അയൺ കുറവാണെന്നതിന്റെ 5 ലക്ഷണങ്ങൾ

സാധാരണ മുറിയിലെ താപനിലയിൽ പോലും അമിതമായ തണുപ്പ് അനുഭവപ്പെടാറുണ്ടോ? ഇത് കേവലം കാലാവസ്ഥയുടെ പ്രശ്നമല്ല. ശരീരത്തിൽ അയണിന്റെ (Iron) അളവ് കുറയുന്നതിന്‍റെ ലക്ഷണമാവാമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഡോ. കുനാൽ സൂദ്.1. വിട്ടുമാറാത്ത ക്ഷീണം രാത്രിയിൽ കൃത്യമായി ഉറങ്ങിയാലും രാവിലെ കടുത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നത് അയൺ കുറവിന്റെ പ്രധാന ലക്ഷണമാണ്. രക്തത്തിൽ ഓക്സിജൻ എത്തിക്കുന്ന ഹീമോഗ്ലോബിൻ നിർമ്മാണത്തിനും കോശങ്ങളിലെ ഊർജ്ജ ഉത്പാദനത്തിനും അയൺ അത്യന്താപേക്ഷിതമാണ്.2. എപ്പോഴും തണുപ്പ് അനുഭവപ്പെടുക മറ്റുള്ളവർക്ക് സാധാരണമായി തോന്നുന്ന താപനിലയിലും നിങ്ങൾക്ക് അമിതമായ തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അയണിന്റെ കുറവ് മൂലമാകാം. രക്തയോട്ടം കുറയുന്നതും ശരീര താപനില സ്വയം ക്രമീകരിക്കാൻ സാധിക്കാത്തതുമാണ് ഇതിന് കാരണം.3. നിസ്സാര കാര്യങ്ങൾ ചെയ്യുമ്പോഴും ശ്വാസംമുട്ടൽ സാധനങ്ങൾ ഉയർത്തുമ്പോഴോ കുറച്ച് ദൂരം നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ പെട്ടെന്ന് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത് രക്തത്തിൽ ആവശ്യത്തിന് ഓക്സിജൻ എത്താത്തതുകൊണ്ടാകാം.4. അമിതമായ മുടികൊഴിച്ചിൽ കുളിക്കുമ്പോഴും മുടി ചീകുമ്പോഴും സാധാരണയിൽ കൂടുതൽ മുടി കൊഴിയുന്നത് അയൺ കുറവിന്റെ ലക്ഷണമാകാം (Telogen effluvium). അയണിന്റെ അളവ് കുറയുമ്പോൾ മുടിയിഴകളുടെ വളർച്ച മന്ദഗതിയിലാവുകയും മുടി കൊഴിച്ചിൽ വർദ്ധിക്കുകയും ചെയ്യുന്നു.5. വിളറിയ ചർമ്മം ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യത്തിന് അയൺ ലഭിക്കാതെ വരുന്ന അവസ്ഥയാണ് അനീമിയ. അയണിന്റെ അളവ് കുറയുമ്പോൾ ഹീമോഗ്ലോബിൻ നിർമ്മാണം തടസ്സപ്പെടുകയും, ഇത് കോശങ്ങളിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്താതിരിക്കുന്ന ‘വിളർച്ച’ (Anemia) എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ ചർമ്മത്തിലെയും കൺപോളകളുടെ ഉള്ളിലെയും സ്വാഭാവിക പിങ്ക് നിറം മങ്ങി വിളറിയ അവസ്ഥയിലാകുന്നു.
Cinema ⏭️


