NEWS

നടന്‍ മുരളി ഗോപിയുടെ മാതാവ് എസ്.വി.ജയലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം∙ പ്രശസ്ത നടന്‍ ഭരത് ഗോപിയുടെ ജീവിതസഖി എസ്.വി.ജയലക്ഷ്മി (83) അന്തരിച്ചു. വാര്‍ധക്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പ്രമുഖ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി മകനാണ്. ഡോ. മിനു ഗോപി (ശ്രീഗോകുലം മെഡിക്കല്‍ കോളജ്) ആണ് മകള്‍. നവംബര്‍ 12 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശാന്തികവാടത്തില്‍ വെച്ച് മൃതദേഹം സംസ്കരിക്കും.

Fashion ⏭️

Back to top button