LIFESTYLE

അടുക്കളയിലെ ഈ അഞ്ച് വസ്തുക്കൾ വീട്ടിലുള്ളവർക്ക് അപകടം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


പ്രതീകാത്മക ചിത്രം

ഏതൊരു വീടിന്റെയും അവിഭാജ്യ ഘടകമാണ് അടുക്കള. എന്നാൽ, നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല അടുക്കള വസ്തുക്കളും അറിയാതെ തന്നെ നമ്മുടെ ആരോഗ്യത്തിന് വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. നാം പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ മുതൽ ഭക്ഷണം പൊതിയുന്ന അലുമിനിയം ഫോയിൽ വരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ വിപരീതഫലങ്ങൾ ഉണ്ടാകാം.

നോൺ സ്റ്റിക്ക് പാത്രങ്ങളുടെ ഉപയോഗമാണ് ഇതിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ഇത്തരം പാത്രങ്ങൾ അമിതമായി ചൂടാക്കുന്നത് വിഷാംശമുള്ള പുക പുറന്തള്ളാൻ ഇടയാക്കും. കൂടാതെ, പാത്രങ്ങളിലെ കോട്ടിംഗിൽ പോറലുകൾ വീണാൽ അതിലെ രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതേപോലെ, ഭക്ഷണം പാകം ചെയ്യാനും പൊതിയാനും നാം ധാരാളമായി ഉപയോഗിക്കുന്ന അലുമിനിയം ഫോയിലിന്റെ കാര്യത്തിലും ജാഗ്രത വേണം. പുളിയുള്ള ഭക്ഷണപദാർത്ഥങ്ങൾ ഇതിൽ പൊതിയുകയോ അമിത താപനിലയിൽ ചൂടാക്കുകയോ ചെയ്യുമ്പോൾ ലോഹാംശം ഭക്ഷണത്തിലേക്ക് അലിഞ്ഞുചേരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോഗത്തിലും വലിയ അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ഗുണനിലവാരമില്ലാത്തതോ പഴയതോ ആയ പ്ലാസ്റ്റിക് പാത്രങ്ങൾ മൈക്രോവേവിൽ വെച്ച് ചൂടാക്കുമ്പോഴോ, എണ്ണമയമുള്ളതും ചൂടുള്ളതുമായ ഭക്ഷണങ്ങൾ അതിൽ സൂക്ഷിക്കുമ്പോഴോ അപകടകാരികളായ രാസവസ്തുക്കൾ പുറത്തുവരുന്നു. പ്രത്യേകിച്ച് കറുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് പുനരുപയോഗിച്ച് നിർമ്മിച്ചവയാകാൻ സാധ്യതയുള്ളതിനാൽ അവയിൽ വിഷാംശങ്ങൾ വർധിക്കാൻ കാരണമാകുന്നു.

അടുക്കള ശുചിത്വത്തിൽ നാം പലപ്പോഴും അവഗണിക്കുന്ന ഒന്നാണ് പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ച്. ടോയ്ലറ്റിലുള്ളതിനേക്കാൾ കൂടുതൽ രോഗാണുക്കളും ബാക്ടീരിയകളും ഈ സ്പോഞ്ചുകളിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ, കൃത്യമായ ഇടവേളകളിൽ സ്പോഞ്ചുകൾ മാറ്റാനും അവ അണുവിമുക്തമാക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.

Sports ⏭️

Back to top button