NEWS

കുവൈത്തിൽ മലയാളി നഴ്സുമാർ സഞ്ചരിച്ച ബസ് അപകടം: ഒരാൾക്ക് കൈ നഷ്ടമായി

കുവൈത്തിൽ മലയാളി നഴ്സുമാർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്കേറ്റു. അബ്ബാസിയയിൽ നിന്ന് ഫർവാനിയ ഹോസ്പിറ്റലിലേക്ക് ഡ്യൂട്ടിക്കായി പോകുന്ന വഴിക്കാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

ഫർവാനിയ ആശുപത്രിയിലെ ജീവനക്കാരായ മലയാളി നഴ്സുമാരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ നൈസിൽ സുനിൽ എന്ന നഴ്സിന് ഗുരുതരമായി പരിക്കേൽക്കുകയും അവരുടെ ഒരു കൈ നഷ്ടപ്പെടുകയും ചെയ്തു. കൂടെയുണ്ടായിരുന്ന മറ്റ് പത്ത് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആർക്കും സാരമായ പരിക്കുകൾ ഇല്ലെന്നുമാണ് ലഭ്യമായ പ്രാഥമിക വിവരങ്ങൾ.

ഗ്ലാസിയർ ട്രാൻസ്പോർട്ടേഷൻ കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടനെ ബസ് ഡ്രൈവർ സ്ഥലത്തുനിന്നും ഒളിച്ചോടിയതായും റിപ്പോർട്ടുകളുണ്ട്.

Fashion ⏭️

Back to top button