NEWS

കോട്ടയം: മീനച്ചിലാറ്റിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

നിമിഷ ഷാജി

കോട്ടയം: ചൊവ്വാഴ്ച വൈകുന്നേരം മുതൽ കാണാതായ കുമാരനല്ലൂർ സ്വദേശിനിയായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ സ്വദേശിനി നിമിഷ ഷാജിയുടെ (26) മൃതദേഹമാണ് കടവിൽ കണ്ടെത്തിയത്. യുവതിയെ കാണാതായതോടെ വീട്ടുകാർ ഇന്നലെ തന്നെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ, ഇന്ന് രാവിലെ ഏഴ് മണിയോടെ കുമാരനല്ലൂർ വടക്കേ നടയ്ക്ക് സമീപത്തുള്ള പുഴയുടെ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. വിവരം ലഭിച്ചയുടനെ കോട്ടയത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. തുടർനടപടികൾക്കായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Sports ⏭️

Read News ⏭️

Back to top button