FASHION

കാപ്പിപ്പൊടിയും പഞ്ചസാരയും മുഖത്ത് ഉപയോഗിച്ചവർക്കെല്ലാം പണികിട്ടിത്തുടങ്ങി; ചർമപ്രശ്‌നങ്ങൾ വരാതിരിക്കാൻ ചെയ്യേണ്ടത്

പ്രതീകാത്മക ചിത്രം

പണ്ടുകാലത്ത് കസ്‌തൂരിമഞ്ഞൾ, ചെറുപയർ പൊടി തുടങ്ങിയ പ്രകൃതിദത്ത മാർഗങ്ങളാണ് ഭൂരിഭാഗംപേരും ചർമസംരക്ഷണത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോഴത്തെ കാലത്ത് വിപണിയിൽ ലഭിക്കുന്ന ആയിരക്കണക്കിന് ക്രീമുകളുണ്ട്. നിറം വർദ്ധിക്കാൻ, മുഖക്കുരു മാറാൻ, പാടുകൾ മാറാൻ തുടങ്ങി ഓരോന്നിനും ഓരോ ക്രീമുകൾ ലഭ്യമാണ്. ഇതിനൊപ്പം സോഷ്യൽ മീഡിയയിൽ കാണുന്ന വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കുന്ന വൈറൽ പാക്കുകളും ലഭ്യമാണ്.

ഇതെല്ലാം ഉപയോഗിച്ച് ഫലം കിട്ടുന്നവർ അതിന്റെ വീഡിയോ പങ്കുവയ്‌ക്കാറുണ്ട്. എന്നാൽ, ഇതെല്ലാം എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്നതാണോ? വീട്ടിൽത്തന്നെ ചെയ്യാവുന്ന ചില വിദ്യകൾ നമുക്ക് ഗുണത്തേക്കാളോറം ദോഷമാകും ഉണ്ടാക്കുക. ഇത്തരത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില സൗന്ദര്യവർദ്ധക മാർഗങ്ങൾ നോക്കാം.

മുഖം വെളുക്കാൻ നാരങ്ങാനീര്?

ചർമത്തിന് സ്വാഭാവിക തിളക്കം നൽകുന്ന ഒന്നാണ് നാരങ്ങാനീര്. എന്നിരുന്നാലും അതിലെ അസിഡിറ്റി ചിലപ്പോൾ ചർമത്തിൽ പ്രകോപനം ഉണ്ടാക്കിയേക്കാം. ചർമം കൂടുതൽ സെൻസിറ്റീവായി ചുവപ്പ്, വീക്കം, പൊള്ളൽ എന്നീ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ നാരങ്ങാനീര് ഒരിക്കലും നേരിട്ട് മുഖത്തേക്ക് പുരട്ടരുത്. വളരെ കുറഞ്ഞ അളവിൽ മാത്രം മറ്റേതെങ്കിലും വസ്‌തുക്കളോടൊപ്പം യോജിപ്പിച്ച് മാത്രം പുരട്ടുക.

മുഖക്കുരു മാറ്റാൻ ടൂത്ത്‌പേസ്റ്റ്?

മുഖക്കുരുവിനെ താൽക്കാലികമായി ഉണക്കാനുള്ല കഴിവ് ടൂത്ത്‌പേസ്റ്റിനുണ്ട്. എന്നാൽ, ഇവയിൽ അടങ്ങിയിട്ടുള്ള മെന്തോൾ, ആൽക്കഹോൾ, ഹൈഡ്രജൻ പെറോക്സൈഡ് തുടങ്ങിയ ഘടകങ്ങൾ ചർമ്മത്തിൽ അസ്വസ്ഥത, നീര്, തൊലി അടർന്നുപോകൽ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഭാവിയിൽ മുഖക്കുരു കൂടുതൽ വഷളാകുന്നതിനും ചർമ പ്രശ്‌നങ്ങളുണ്ടാകുന്നതിനും ഇത് കാരണമാകുന്നു.

ബേക്കിംഗ് സോഡ ഉപയോഗിച്ച് എക്സ്ഫോളിയേഷൻ

സോഷ്യൽ മീഡിയയിൽ കാണുന്ന പല വീഡിയോകളിലും ചർമസംരക്ഷണത്തിനായി ബേക്കിംഗ് സോഡ ഉപയോഗിക്കുന്നു. എന്നാൽ, ഇതിലെ ഉയർന്ന പിഎച്ച് ചർമത്തിന്റെ സ്വാഭാവികതയെ തടസപ്പെടുത്തുന്നു. വരൾച്ച, ചൊറിച്ചിൽ തുടങ്ങി വലിയ രീതിയിലുള്ള ചർമ പ്രശ്‌നങ്ങൾക്ക് പോലും ഇത് കാരണമാകുന്നു.

അമിതമായ സ്‌ക്രബിംഗ്

കാപ്പിപ്പൊടി, പഞ്ചസാര എന്നിവ ഉപയോഗിച്ച് ഭൂരഭാഗംപേരും സ്‌ക്രബ് ചെയ്യാറുണ്ട്. ഇത് അമിതമായാൽ ചർമത്തിൽ പൊട്ടലുകൾ, മുറിവുകൾ എന്നിവയുണ്ടാകും. കാലക്രമേണ ചർമം സെൻസിറ്റീവ് ആകുന്നതിനും പുതിയ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു.

അതിനാൽ എല്ലാ ചർമസംരക്ഷണ മാർഗങ്ങളും ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം. പ്രത്യേകിച്ച് ടൂത്ത്‌പേസ്റ്റ്, ബേക്കിംഗ് സോഡ പോലുള്ളവ. ചർമത്തിന് താൽക്കാലിക ആശ്വാസം നൽകുന്നവ പലപ്പോഴും ഭാവിയിൽ വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകും.

English Summary

Natural skincare remedies like lemon juice, toothpaste, baking soda, and excessive scrubbing may harm the skin instead of improving it. These methods can cause irritation, redness, dryness, and skin damage. Avoid applying harsh household ingredients directly to the face, and choose suitable skincare products carefully to maintain healthy skin.
RELATED TOPICS: SKIN CARE TIPS, HARMFUL BEAUTY REMEDIES, LEMON JUICE ON FACE, TOOTHPASTE FOR PIMPLES, SKINCARE TIPS MALAYALAM


Health ⏭️

Back to top button