FASHION

കൊറിയൻ ഗ്ലോ ഇനി വീട്ടിൽ തന്നെ സ്വന്തമാക്കാം; അടുക്കളയിലെ രണ്ട് സാധനങ്ങൾ മാത്രം മതി

പ്രതീകാത്മകചിത്രം

ഇക്കാലത്ത് പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് മുഖത്തെ പാടുകളും കരുവാളിപ്പും. പലരും ഇതിന് വിലകൂടിയ കൊറിയൻ ക്രീമുകളും മറ്റും വാങ്ങി പുരട്ടുന്നു. എന്നാൽ വീട്ടിൽ തന്നെ ഇതിന് കൊറിയൻ ഗ്ലോ സ്വന്തമാക്കാൻ കഴിയുമെന്ന് എത്ര പേർക്ക് അറിയാം. അതിന് അടുക്കളയിലുള്ള അരിപ്പൊടിയും തൈരും മാത്രം മതി. ഇവ ഉപയോഗിച്ച ഒരു സിമ്പിൾ ഫേസ്‌പാക്ക് നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

അരിപ്പൊടി – രണ്ട് ടേബിൾ സ്‌പൂൺ
തൈര് – രണ്ട് ടേബിൾ സ്‌പൂൺ
തേൻ – ഒരു ടീസ്‌പൂൺ (വരണ്ട ചർമ്മക്കാർക്ക്)
ചെറുനാരങ്ങ – ഏതാനും തുള്ളികൾ ( എണ്ണമയമുള്ള ചർമ്മക്കാർക്ക്)
മഞ്ഞൾപ്പൊടി – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ രണ്ട് ടേബിൾ സ്‌പൂൺ അരിപ്പൊടി എടുക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്‌പൂൺ തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം നിങ്ങളുടെ ചർമ്മത്തിന്റെ സ്വഭാവമനുസരിച്ച് തേനോ നാരങ്ങ നീരോ ചേർക്കാം. ശേഷം ഒരു നുള്ള് മഞ്ഞൾപ്പൊടി കൂടി ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. മിശ്രിതം കട്ടയില്ലാതെ നല്ല പേസ്റ്റ് രൂപത്തിലായിരിക്കണം. വീര്യം കുറഞ്ഞ് ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകിയ ശേഷം മിശ്രിതം മുഖത്തും കഴുത്തിലും ഒരു ബ്രഷ് ഉപയോഗിച്ചോ വിരലുകൾ ഉപയോഗിച്ചോ പുരട്ടാം. കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗം ഒഴിവാക്കണം. 15-20 മിനിറ്റിന് ശേഷം ഇത് കഴുകികളയാം. ചെറുതായി മസാജ് ചെയ്ത് വേണം കഴുകികളയാൻ. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യുന്നത് മുഖത്തിലെ എല്ലാ പ്രശ്നങ്ങളും അകറ്റുന്നു.

(ഈ ഉള്ളടക്കം പൊതുവായ അറിവിനും വിവരങ്ങൾക്കുമായി മാത്രമുള്ളതാണ്. ഇത് പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ ചികിത്സയ്ക്കോ പകരമല്ല. ഏതെങ്കിലും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കുന്നതിന് മുമ്പ് അലർജി ഉൾപ്പെടെയുള്ള വ്യക്തിഗത ആരോഗ്യപ്രശ്നങ്ങൾ പരിഗണിക്കുക. ശിരോചർമ്മത്തിൽ അസ്വസ്ഥതയോ അലർജിയോ അനുഭവപ്പെടുന്ന പക്ഷം ഉപയോഗം നിർത്തി ഡോക്ടറുടെയോ വിദഗ്ധന്റെയോ നിർദേശം തേടുക.)

English Summary

Rice flour and curd are commonly used in homemade face packs for skincare. This article explains how to prepare a simple face pack using rice flour, curd and a pinch of turmeric. Honey may be added for dry skin, while lemon juice is best avoided because it can irritate the skin and increase sensitivity to sunlight.
RELATED TOPICS: KOREAN GLOW FACE PACK, RICE FLOUR FACE PACK, CURD FOR FACE, NATURAL SKINCARE TIPS


Health ⏭️

Back to top button