NEWS

വന്യമൃഗങ്ങളെ കണ്ടുവരാം; മസിനഗുഡി ജീപ്പ് സവാരിക്ക് തിരക്കേറുന്നു, പാക്കേജിന് 2000 രൂപ


ഊട്ടി ∙ യാത്രികർക്ക് മറക്കാനാവാത്ത കാഴ്ചകൾ സമ്മാനിച്ച് മസിനഗുഡിയിലെ ജീപ്പ് സവാരി. വിഭൂതിമല, മായാർ, സിങ്കാര തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ ഏറെ വന്യമൃഗങ്ങളെ കാണാനാകും. വിഭൂതിമലയിലേക്കുള്ള 3 കിലോമീറ്റർ ദൂരത്തിൽ ഒരു കിലോമീറ്റർ കാട്ടിലൂടെയുള്ള ഓഫ് റോഡ് യാത്രയാണ്.മലയുടെ മുകളിലെത്തിയാൽ മസിനഗുഡിയുടെ മനോഹാരിതയും ബൊക്കാപുരവും കാണാം. മലകൾക്കിടയിൽ ചെന്നായക്കൂട്ടത്തെയും മുതുമലയിലെ കാട്ടാനക്കൂട്ടത്തെയും കാട്ടെരുമകൾ, മാനുകൾ എന്നിവയെയും എപ്പോഴും കാണാം. ചിലപ്പോൾ കരടി, പുലി, കടുവ എന്നിവയെയും കാണാനാകും. മായാർ, സിങ്കാര സവാരിയിൽ കടുവ, കരടി, മാനുകൾ, പുലി, കാട്ടാനകൾ തുടങ്ങിയവയെ കാണാനാകും. പാക്കേജിന് 2000 രൂപയാണ് ഈടാക്കുന്നതെന്നു ജീപ്പ് ഡ്രൈവർ മുരളി പറഞ്ഞു. ഏതാണ്ട് 200 ജീപ്പുകൾ സവാരിക്കായി ഉപയോഗിക്കുന്നുണ്ട്.


Fashion ⏭️

Back to top button