BUSINESS

എഥനോൾ ഉൽപാദനം: പഞ്ചസാരയ്ക്കും അരിയ്ക്കും നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി∙ എഥനോൾ നിർമാണത്തിന് കരിമ്പ് അടിസ്ഥാനമാക്കിയുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിന് നേരത്തേ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ, ഇപ്പോൾ അരി ഉപയോഗിച്ചുള്ള ഉൽപാദനത്തിനും നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) കൈവശമുള്ള മിച്ചം വരുന്ന അരി എഥനോൾ ഉൽപാദനത്തിന് ഉപയോഗിക്കുന്നതിൽ കൃത്യമായ പരിധി നിശ്ചയിച്ചാണ് ഉത്തരവ്.

പുതുതായി പുറത്തിറക്കിയ ടെൻഡർ വ്യവസ്ഥകളിലൂന്നിയാണ് ഈ നിയന്ത്രണം നടപ്പിലാക്കുന്നത്. വിതരണത്തിന് ശേഷം എഫ്സിഐയുടെ സംഭരണശാലകളിൽ കെട്ടിക്കിടക്കുന്ന മിച്ചം വരുന്ന അരിയും, ഉപയോഗശൂന്യമായ ഭക്ഷ്യധാന്യങ്ങളും എഥനോൾ നിർമാണത്തിനായി വിനിയോഗിക്കുന്നതിനാണ് പരിധി ഏർപ്പെടുത്തിയിരിക്കുന്നത്.

ഇതനുസരിച്ച്, മിച്ചമുള്ള അരിയിൽ നിന്ന് പരമാവധി 324 കോടി ലീറ്റർ എഥനോൾ മാത്രമേ ഉൽപാദിപ്പിക്കാൻ പാടുള്ളൂ. അതുപോലെ, കേടായ ഭക്ഷ്യധാന്യങ്ങളിൽ നിന്നുള്ള എഥനോൾ ഉൽപാദനം 1.6 കോടി ലീറ്ററായി പരിമിതപ്പെടുത്തുകയും ചെയ്തു.

Travel ⏭️

Back to top button