NEWS

ബാറിൽ മദ്യപിക്കാനെത്തിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

കൊല്ലം ∙ ഓച്ചിറയിലെ ബാറിൽ മദ്യപിക്കാനെത്തിയ മധ്യവയസ്കൻ ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയും പിന്നീട് ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു. ശക്തികുളങ്ങര ചേരിയിൽ ബോട്ടിലഴികത്ത് വീട്ടിൽ താമസിക്കുന്ന രണദേവ് (60) ആണ് മരണപ്പെട്ടത്. ബാറിലെത്തിയ വേളയിൽ പെട്ടെന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടിനെത്തുടർന്ന് താഴെ വീണ ഇദ്ദേഹത്തെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില അതീവ ഗുരുതരമായ സാഹചര്യത്തിൽ തുടർചികിത്സയ്ക്കായി ഇദ്ദേഹത്തെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിൽ കഴിയവെ ഞായറാഴ്ച പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. ഏറെക്കാലമായി ഓച്ചിറയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു രണദേവ്.

Fashion ⏭️

Back to top button