NEWS

സൈബർ ആക്രമണം: ഇറ്റാലിയൻ മന്ത്രിയുടെയും കുടുംബത്തിന്റെയും വിവരങ്ങൾ ഡാർക്ക് വെബിൽ

റോം: ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ താജാനിക്കും, ഓസ്ട്രിയയെയും ഇറ്റലിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനിന്റെ നിർമാണ കമ്പനിക്കും നേരെ ഭീകരമായ സൈബർ ആക്രമണം. യുക്രെയ്ന് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് തനിക്ക് നേരെ ഇത്തരം നീക്കങ്ങൾ ഉണ്ടായതെന്ന് താജാനി തന്നെ വെളിപ്പെടുത്തി.

സോഷ്യൽ മീഡിയ വഴിയാണ് മന്ത്രി ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാർ ഡാർക്ക് വെബ് വഴി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണെന്നും, തനിക്കും കുടുംബാംഗങ്ങൾക്കും എതിരെ തുടർച്ചയായി ഭീഷണികൾ ഉയരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. “യുക്രെയ്ൻ വിഷയത്തിൽ ഞങ്ങൾ സ്വീകരിച്ചിരിക്കുന്ന ഉറച്ച നിലപാടാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നത് ഇത്തരം കുറ്റവാളികൾക്ക് കടുത്ത അലോസരം ഉണ്ടാക്കുന്നുണ്ട്,” താജാനി കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button