NEWS

സൗദി അറേബ്യയിൽ ഡ്രോൺ ആക്രമണം; വിമാനത്താവളവും എണ്ണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടെന്ന് ഹൂതികൾ

റിയാദ്/സനാ∙ സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലേക്കും കിഴക്കൻ പ്രവിശ്യയിലേക്കും ലക്ഷ്യം വെച്ച് പറന്നെത്തിയ മൂന്ന് ഡ്രോണുകൾ സഖ്യസേന തകർത്തു. കിഴക്കൻ മേഖല ലക്ഷ്യമാക്കി വന്ന രണ്ട് ഡ്രോണുകളെയും റിയാദിന് നേരെ വിക്ഷേപിച്ച ഒരു ഡ്രോണിനെയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പായി വ്യോമപ്രതിരോധ വിഭാഗം കണ്ടെത്തി നശിപ്പിച്ചതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ചെങ്കിലും ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.

Fashion ⏭️

Back to top button