NEWS

മധുര തനിഷ്ക് ജ്വല്ലറി മോഷണം: 30 കോടിയുടെ സ്വർണം കവർന്നു; അന്വേഷണത്തിന് പ്രത്യേക സംഘം

ചെന്നൈ∙ മധുരയിൽ പ്രവർത്തനം ആരംഭിച്ച് രണ്ടാഴ്ച മാത്രം പിന്നിട്ട തനിഷ്ക് ജ്വല്ലറിയിൽ നടന്ന വൻ കവർച്ചയിൽ അന്വേഷണം ഊർജിതമാക്കി. ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. കേസ് അന്വേഷിക്കുന്നതിനായി മൂന്ന് പ്രത്യേക സംഘങ്ങളെയാണ് പോലീസ് നിയോഗിച്ചിരിക്കുന്നത്. ഇതുവരെ ജീവനക്കാരുൾപ്പെടെ 30 പേരെ പോലീസ് വിളിപ്പിച്ചു വരുത്തി ചോദ്യം ചെയ്തു കഴിഞ്ഞു.

ഈ കവർച്ച നടന്ന സമയത്ത് സ്ഥാപനത്തിലെ സുരക്ഷാ അലാറം പ്രവർത്തിച്ചില്ലെന്നത് ദുരൂഹത വർധിപ്പിക്കുന്നു. കെട്ടിടത്തിന്റെ പിൻവശത്തെ ഭിത്തിയും വാതിലുകളും തകർത്താണ് മുഖംമൂടി അണിഞ്ഞെത്തിയ സംഘം അകത്തുകടന്നത്. കെട്ടിടത്തിന്റെ പിൻഭാഗത്ത് നിർമാണ ആവശ്യങ്ങൾക്കായി വെച്ചിരുന്ന ഉപകരണങ്ങൾ മോഷ്ടാക്കൾ കവർച്ചയ്ക്കായി ഉപയോഗപ്പെടുത്തിയതായാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 25 കിലോയോളം സ്വർണം നഷ്ടപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.

Fashion ⏭️

Back to top button