CINEMA

ഡിസ്‌കോ നൃത്തവിരുന്ന്

ഉല്ലാസ് ചെമ്പൻ സംവിധായകന്റെ കുപ്പായമണിയുന്ന ‘ഡിസ്കോ’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആന്റണി വർഗീസ്, അർജുൻ അശോകൻ, ലുക്മാൻ, ദേവ് മോഹൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഫെമിന ജോർജ്, ഗായത്രി സുരേഷ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചെമ്പൻ വിനോദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദും ഫാർസ് ഫിലിംസിന്റെ അഹമ്മദ് ഗോൾച്ചനും ചേർന്ന് ചിത്രം നിർമ്മിച്ചിരിക്കുന്നു.

ഭൗമ

വിനീത് ശ്രീനിവാസൻ, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ‘ഭൗമ’ നവംബർ 12-ന് പ്രേക്ഷകർക്ക് മുന്നിലെത്തും. റെജിൻ എസ്. ബാബുവാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രേവതി ശർമ്മ, അദിതി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യംസ്, കാവ്യ എസ്. ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങിയ വലിയൊരു അഭിനേതാക്കളുടെ നിര തന്നെ ചിത്രത്തിലുണ്ട്. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ ആണ് ഈ സിനിമയുടെ നിർമ്മാണം. ഭാവന റിലീസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Business ⏭️

Back to top button