NEWS

ദീപാവലി ആഘോഷത്തിൽ നാടും നഗരവും

തിരുവനന്തപുരം: അജ്ഞാനത്തിന്റെ ഇരുളകറ്റി അറിവിന്റെയും നന്മയുടെയും പ്രഭ പരത്തുന്ന ദീപാവലി ആഘോഷത്തിലാണ് രാജ്യം. വർണ്ണാഭമായ വെളിച്ചങ്ങൾ തെളിയിച്ചും മധുരപലഹാരങ്ങൾ പങ്കുവെച്ചും പടക്കങ്ങൾ പൊട്ടിച്ചും ജനങ്ങൾ ഏറെ ആവേശത്തോടെയാണ് ഈ ദിനത്തെ വരവേൽക്കുന്നത്. രാമായണവുമായി ബന്ധപ്പെട്ട വിശ്വാസപ്രകാരം, പതിനാല് വർഷത്തെ വനവാസത്തിന് ശേഷം ശ്രീരാമൻ അയോദ്ധ്യയിൽ മടങ്ങിയെത്തിയതിന്റെ സ്മരണയ്ക്കായി ദീപങ്ങൾ തെളിച്ച് ജനങ്ങൾ ആഘോഷിച്ചതാണ് ദീപാവലിക്ക് തുടക്കമിട്ടതെന്നാണ് പറയപ്പെടുന്നത്. അതേസമയം, നരകാസുരനെ ശ്രീകൃഷ്ണ ഭഗവാൻ നിഗ്രഹിച്ചതിന്റെ വിജയപ്രതീകമായാണ് പലയിടത്തും ഈ ദിനം ആഘോഷിക്കപ്പെടുന്നത്.

Sports ⏭️

Read News ⏭️

Back to top button