NEWS

രേവന്ത് റെഡ്ഡിക്കെതിരെ കെ.ടി. രാമറാവു: താടി വളർത്തിയാൽ രേവന്ത് ആകില്ലെന്ന് കെടിആർ

തന്റെ ശൈലിയും രൂപവും അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിആർഎസ് വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവുവിനെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി രംഗത്തെത്തി. താടി വളർത്തിയതുകൊണ്ട് മാത്രം ആർക്കും രേവന്ത് റെഡ്ഡിയാകാൻ സാധിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. കാമ്പില്ലാത്ത രാഷ്ട്രീയ തന്ത്രങ്ങൾ പയറ്റുന്ന കെടിആറിന്റെ നടപടി കുറുക്കൻ പുലിയാകാൻ ശ്രമിക്കുന്നതുപോലെ പരിഹാസ്യമാണെന്നും, കേവല അനുകരണം കൊണ്ട് ജനവിശ്വാസം ആർജിക്കാൻ രാമറാവുവിന് കഴിയില്ലെന്നും വികാരാബാദിൽ നടന്ന പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.

‘‘വരകൾ അനുകരിച്ചതുകൊണ്ട് കുറുക്കൻ പുലിയായി മാറില്ല. വെറുതെ താടി വളർത്തിയതുകൊണ്ട് നിങ്ങൾക്ക് രേവന്ത് റെഡ്ഡിയാകാനും സാധിക്കില്ല. താടി വളർത്താൻ എനിക്ക് അൻപത് വർഷമെടുത്തു. അൽപ്പം വിവേകം കൈവരിക്കാൻ ഇനിയും എത്ര കാലം വേണമെന്ന് കണ്ടറിയണം. മാനസികാവസ്ഥയിൽ മാറ്റം വരുത്താത്ത കാലത്തോളം തെലങ്കാനയിലെ ജനം നിങ്ങളെ വിശ്വസിക്കാൻ പോകുന്നില്ല. നിങ്ങൾ എത്ര ജന്മമെടുത്താലും, അല്ലെങ്കില്‍ ഈന്തപ്പനയിൽ തലകീഴായി തൂങ്ങിയാലും രാമറാവു രാമറാവു തന്നെയായിരിക്കും. ഒരിക്കലും രേവന്ത് റെഡ്ഡിയാകാൻ നിങ്ങൾക്ക് കഴിയില്ല. അണികളെ ഹൃദയത്തോട് ചേർത്തുപിടിച്ചു സംരക്ഷിക്കാനുള്ള ആർജ്ജവമാണ് രാഷ്ട്രീയ പ്രവർത്തനത്തിൽ വേണ്ടത്’’ – രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button