ആദ്യചിത്രത്തിന്റെ റിലീസ് നാളെ; മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്‌മയയും സുചിത്രയും

വിസ്‌മയ മോഹൻലാലും സുചിത്രയും മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ
ആദ്യ ചിത്രം ‘തുടക്കം’ നാളെ റിലീസിനൊരുങ്ങവെ മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്‌മയ മോഹൻലാലും അമ്മ സുചിത്രയും. ഇന്നലെയാണ് ആലപ്പുഴ ഹരിപ്പാടുള്ള മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ഇരുവരും എത്തിയത്. വിസ്‌മയയും അമ്മയും ക്ഷേത്രം വലംവയ്‌ക്കുന്നതിന്റെയും കാണിക്കയർപ്പിക്കുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ജൂഡ് ആന്റണിയാണ് തുടക്കത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയാണ് പ്രതിനായകനായി എത്തുന്നത്. ചിത്രത്തിൽ മോഹൻലാലും നിർണായക വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രസ് മീറ്റിലുൾപ്പെടെ വിസ്‌മയയ്‌ക്കൊപ്പം മോഹൻലാലും സുചിത്രയും എത്തിയിരുന്നു. 2018 എന്ന സൂപ്പർഹിറ്റ് സിനിമയ്‌ക്ക് ശേഷം ജൂഡ് അന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ ‘തുടക്ക’ത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
English Summary
Mohanlal’s daughter Vismaya Mohanlal and mother Suchitra visited the Mannarasala Sree Nagaraja Temple yesterday. Their visit occurred ahead of the release of Vismaya’s debut film ‘Thudakkam’ tomorrow. Directed by Jude Anthany Joseph, the movie also features Mohanlal in a crucial role. Images from their temple visit have been released.
RELATED TOPICS: VISMAYA, SUCHITRA MOHANLAL, MANNARASALA TEMPLE, VISMAYA FIRST MOVIE, MALAYALAM CINEMA NEWS
Business ⏭️


