NEWS

നാടിനെ നടുക്കി മഴവെള്ളപ്പാച്ചിൽ: ഒഴുക്കിൽപെട്ട എല്ലാവരെയും കണ്ടെത്തും വരെ രക്ഷാപ്രവർത്തനം: മന്ത്രി അനിൽകുമാർ


വണ്ടൂർ ∙ ടികെ കോളനി കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽ പെട്ട എല്ലാവരെയും കണ്ടെത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്നു മന്ത്രി എ.പി.അനിൽകുമാർ പറഞ്ഞു. ഞായർ രാത്രി വൈകിയും സംഭവ സ്ഥലത്തു തുടർന്ന മന്ത്രി പൊലീസ്, വനം, അഗ്നിരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. അപകടം നടന്നയുടൻ തന്നെ നാട്ടുകാരുടെയും പൊലീസിന്റെയും വനപാലകരുടെയും അഗ്നിരക്ഷാസേനയുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും തിരച്ചിലും തുടങ്ങിയിരുന്നതായി മന്ത്രി അറിയിച്ചു. രാത്രി വൈകിയും തുടർന്ന തിരച്ചിലിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയുൾപ്പെടെ 4 പേരെ കൂടി കണ്ടെത്താനുണ്ട്. രാത്രിയിൽ വനമേഖലയിൽ മഴ തുടരുന്നതിനാൽ അവസാനിപ്പിച്ച തിരച്ചിൽ തിങ്കൾ പുലർച്ചെ തുടരുകയാണ്. വണ്ടൂർ സ്വദേശികളായ 2 പേരെ കാണാതായതായി സംശയിക്കുന്നു. നിലവിലുള്ള സംവിധാനങ്ങൾക്കു പുറമേ ദേശീയ ദുരന്തനിവാരണ സേനയേയും മുങ്ങൽ വിദഗ്ധരെയും എത്തിച്ചു തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി അറിയിച്ചു.


Fashion ⏭️

Back to top button