തിയേറ്ററിൽ പെട്ടെന്ന് കടുത്ത ദുർഗന്ധം; ‘സ്‌പൈഡർമാൻ’ പ്രദർശനം നിർത്തിവച്ച് പ്രേക്ഷകർ ഇറങ്ങിയോടി

പ്രതീകാത്മക ചിത്രം
‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ ചിത്രത്തിെന്റെ പ്രദർശനത്തിനിടെ തിയേറ്ററിൽ ദുർഗന്ധം പടർന്നതിനെത്തുടർന്ന് പ്രേക്ഷകർ കൂട്ടത്തോടെ പുറത്തേക്ക് ഓടി. കൊളംബിയയിലെ ഒരു മൾട്ടിപ്ലക്സ് തിയേറ്ററിലാണ് സംഭവം നടന്നത്. സിനിമ പകുതിയായപ്പോഴാണ് തിയേറ്ററിനുള്ളിൽ അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടു തുടങ്ങിയത്.
തുടർന്ന് നൂറുകണക്കിന് പ്രേക്ഷകർ സിനിമ പകുതിയിൽ ഉപേക്ഷിച്ച് തിയേറ്ററിന് പുറത്തുള്ള ഹാളിലേക്ക് ഓടുകയായിരുന്നു. തിയേറ്ററിലുണ്ടായിരുന്ന പ്രേക്ഷകരിലൊരാൾക്ക് വയറിന് അസ്വസ്ഥതയുണ്ടായതിനെ തുടർന്നുണ്ടായ അധോവായുവാണ് വില്ലനായതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
കൈയിൽ ഫോണുമായി നിൽക്കുന്ന സ്‌പൈഡർമാന്റെ വേഷം ധരിച്ച വ്യക്തിയും, പുറത്തിറങ്ങി നിൽക്കുന്ന കാണികളും അടങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം പുറത്തുവന്നതോടെ നിരവധി ട്രോളുകളും തമാശകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ സ്‌മെൽ (പുതിയ ദുർഗന്ധം)’ എന്നാണ് ഒരു ഉപയോക്താവ് തമാശരൂപേണ കുറിച്ചത്. ഗ്രീൻ ഗോബ്ലിൻ എന്ന വില്ലന് പോലും ഇത്രയും മാരകമായ രാസായുധ പ്രയോഗം നടത്താൻ കഴിയില്ലെന്ന് മറ്റൊരു പ്രേക്ഷകനും കുറിച്ചു.
ടോം ഹോളണ്ട് പ്രധാന വേഷത്തിലെത്തുന്ന മാർവൽ ഫ്രാഞ്ചൈസിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’. ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്ന ചിത്രം, വടക്കേ അമേരിക്കയിൽ റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തിൽ തന്നെ 300 മില്യൺ ഡോളർ കളക്ഷൻ കടന്ന് ചരിത്രം സൃഷ്ടിച്ചിരുന്നു. ‘അവഞ്ചേഴ്സ്: എൻഡ്‌ഗെയിമി’ന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’.
#MISERABLE 🤢 Una función de Spider-Man en el centro comercial Plaza Bocagrande, en Cartagena, terminó en anécdota insólita cuando un fuerte gas estomacal expulsado por un asistente obligó a varias personas a abandonar la sala de cine debido al insoportable mal olor. pic.twitter.com/UCpEQeAXrl
— Colombia Oscura (@ColombiaOscura) August 2, 2026


