NEWS
ഇന്ന് മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ മുന്നറിയിപ്പ് നൽകി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന തിരമാലകളുണ്ടാകാനിടയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
Read News ⏭️




