NEWS
സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസ്: ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു

തൃശൂർ∙ സമൂഹമാധ്യമങ്ങളിലൂടെ ട്രാൻസ്ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇൻഫ്ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ ധന്യയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. തൃശ്ശൂർ സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്.തൃശ്ശൂർ സ്വദേശിയായ ട്രാൻസ്‌ജെൻഡർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തനിക്കെതിരെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
Fashion ⏭️




